Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:54 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശാന്തിവിള ദിനേശ്.

ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നാണല്ലോ  പറയാറ് .അതിനേറ്റവും നല്ല ഉദാഹരണമായിരുന്നു നിത്യ ഹരിത നായകൻ ശ്രീ പ്രേം നസീറിന്റെ ഭാര്യ ഹബീബ ബീവി .അമ്മയുടെ സഹോദര പുത്രി ഹബീബയെ പ്രേം നസീർ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് 19 വയസ്.അന്ന് അഞ്ചാം ഫോറത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പ്രേം നസീർ.ഇന്റർമീഡിയറ്റ് രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം അച്ഛനായി .മൂത്തമകൾ ലൈല ജനിച്ചു. സിനിമയിൽ തിരക്കേറും മുന്നേ റസിയയും ഷാനവാസും റീത്തയും കൂടിയായി.പിന്നെ തിരക്കിന്റെ ലോകത്തായിരുന്നു പ്രേം നസീർ .ഒരു ദിവസം തന്നെ മൂന്നു കോൾ ഷീറ്റിലായി മൂന്നു സിനിമകളിൽ .രാവിലെ ഇറങ്ങിയാൽ വെളുപ്പാൻ കാലത്ത് മടക്കം .ഉദയായിൽ,മെരിലാന്റിൽ,തമിഴ് സിനിമകൾക്കായി മദിരാശിയിൽ,തിരക്കോട് തിരക്ക്,

ഇതിനിടയിൽ മക്കളെ പഠിപ്പിക്കലും, വീട്ടുകാര്യവും, സന്ദർശകരെ സ്വീകരിക്കലും ഒക്കെ ഹബീബയുടെ ചുമലിലായി. ചെന്നൈ സ്‌റ്റുഡിയോകളിൽ ആണ് ചിത്രീകരണമെങ്കിൽ ഭർത്താവിനും കൂട്ടർക്കും ഭക്ഷണം വീട്ടിൽ നിന്നെത്തിക്കും അവർ... പത്തു മുപ്പതു വർഷക്കാലം ഭർത്താവ് തന്നേക്കാൾ കൂടുതൽ സമയം ഷീലയുടേയും ശാരദയുടേയും ജയഭാരതിയുടേയും കൂടെ ക്യാമറക്ക് മുന്നിലായിട്ടും നല്ലൊരു ഭാര്യയായി ...കുടുംബിനിയായി...അവർ അദ്ദേഹത്തെ ശ്രദ്ധിച്ചു ജീവിച്ചു. നല്ലൊരു പനിപോലും വരാതെ ജീവിച്ച പ്രേം നസീർ പെട്ടന്ന് അസുഖ ബാധിതനാകുമെന്നോ ... ഇത്ര വേഗം മരണത്തിന് കീഴടങ്ങുമെന്നോ കരുതാത്ത പാവം സ്ത്രീയായിരുന്നു അവർ... നിനച്ചിരിക്കാതെ ഭർത്താവ് കടന്നുപോയപ്പോൾ അവർ ശെരിക്കും തകർന്നു ...നല്ല വസ്ത്രം ധരിക്കുന്നതിൽപ്പോലും ശ്രദ്ധയില്ലാണ്ടായി ... മക്കളോടു പോലും അധികം സംസാരിക്കാണ്ടായി. പെട്ടെന്ന് ചൂടാകുന്നവരായി ...കേഴ്വിക്കുറവും കടുത്ത പ്രമേഹവും കൂടിയായപ്പോൾ അവരുടെ ജീവിതം പെട്ടന്നുതീർന്നു.

2005 മാർച്ച് 7 ന് പ്രേം നസീറിന്റെ സഹധർമ്മിണി ഹബീബ ബീവി വിട ചൊല്ലി. സിനിമാക്കാരന്റെ പേര് എപ്പോഴും ചീത്തയാക്കുന്നത് ഭാര്യമാരായിരിക്കും. ഭർത്താവിന്റെ പേരും പ്രശസ്തിയും പണവും ഇവരെ ഗർവ്വും അഹങ്കാരികളും അൽപ്പത്തികളും ആക്കും പലരെപ്പറ്റിയും ഇത്തരം കഥകൾ കേട്ടിട്ടുണ്ട്.സംശയാലുക്കളായ ഭാര്യമാർ മനസമാധാനം കെടുത്തിയ ചില നടൻ മാരുടെ കഥകളും അറിയാം .ഇതിൽ നിന്നൊക്കെ വിഭിന്നമായി പ്രേം നസീറിന്റെ വളർച്ചയിൽ ഭാര്യ നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണ്.

Readers Comment

Add a Comment