Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക ഡോക്‌ടേഴ്സ് ദിനത്തോടനുബന്ധിച്ച്, ലോകാരോഗ്യ സംഘടനയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു (ഇക്കോസോക്) കീഴിലുള്ള ഡബ്ള്യു.എച്ച്.ഐ (വിമൻ എംപവർമെന്റ് ആൻഡ് ഹ്യുമൻ റിസോഴ്സ് ഡവലപ്‌മെന്റ് സെന്റർ) ഈ വർഷം ഏർപ്പെടുത്തിയ ഡബ്ള്യു.എച്ച്.ഐ ഹെൽത്ത് ബീക്കൺ അവാർഡിന് പ്രമുഖ അസ്ഥിരോഗ ശസ്ത്രക്രിയാ വിദ്ധൻ ഡോ. നൈജു അജുമുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടു.

ആരോഗ്യസേവന മേഖലയിലെ മികവിനും വൈദഗ്ദ്ധ്യത്തിനുമൊപ്പം ഇതര മേഖലകളിലും ശ്രദ്ധേയ സംഭാവനകൾ നൽകിയതിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ അനുകരണീയ മാതൃകയായി മാറിയ ബഹുമുഖ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും കൺസൾട്ടന്റ് സർജനുമായ ഡോ. നൈജു അജുമുദ്ദീനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് അവാർഡ് നിർണയ സമിതി അദ്ധ്യക്ഷയും ഡബ്ള്യു.എച്ച്.ഐ ചെയർപേഴ്സണുമായ ഡോ. കെ.ജി. വിജയലക്ഷ്മി പറഞ്ഞു.

ആതുരസേവനത്തിനൊപ്പം ജൈവകാർഷിക മേഖലയിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ഡോ. നൈജു അജുമുദ്ദീൻ, അസ്ഥിരോഗ ചികിത്സയിൽ ആധുനികസേവനങ്ങളുടെ കേന്ദ്രമായ ട്രാവൻകൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ട്രോമറ്റോളജിയുടെ  (ടിയോട്ട്) ഉപജ്ഞാതാവു കൂടിയാണ്. ഇതിനു പുറമെ, വിഭിന്ന മേഖലകളിൽ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന സി.എസ്.ആർ പദ്ധതികൾക്ക് നേതൃത്വം നൽകിയതു കൂടി പരിഗണിച്ചാണ് പുരസ്‌കാരം.

യൂറോപ്യൻ യൂണിയന്റെ ഐ.എ.ഡബ്ള്യു, ദക്ഷിണ കൊറിയയുടെ ഐ.ഡബ്ള്യു.പി.ജി എന്നീ സംഘടനകളിൽ അഫിലിയേഷൻ ഉള്ള സന്നദ്ധ സംരംഭമാണ് ഡബ്ള്യു.എച്ച്.ഐ. നിലവിൽ കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, സെപ്തംബർ മദ്ധ്യത്തോടെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ഡോ. കെ.ജി. വിജയലക്ഷ്മി അറിയിച്ചു.

Readers Comment

Add a Comment