Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:07 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറിനെതിരായ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദപരാമർശത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്. നിപ്പ ബാധിതരെ പരിചരിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് മരിച്ച സിസ്റ്റർ ലിനിയുടെ വേർപാട് കേരളത്തിന്റെയാകെ തീരാദുഖമായിരുന്നു. ആ സമയത്ത് തന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ ഒരു ഗസ്റ്റ് റോളിൽ പോലും ആ പ്രദേശത്തെ എം പി കൂടിയായിരുന്ന മുല്ലപ്പള്ളി എത്തിയിട്ടില്ലെന്നായിരുന്നു സജീഷിന്റെ മറുപടി. ആ സമയത്തൊക്കെ കൈത്താങ്ങായി ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഒപ്പം നിന്നുവെന്നും സജീഷ് പറഞ്ഞു. നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക്‌ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ലെന്ന് സജീഷ് ഫേസ് ബുക്കില്‍ കുറിച്ചു. ഒപ്പമുണ്ടെന്ന് ഒരു വെറുംവാക്ക് പറയുകയായിരുന്നില്ല ടീച്ചർ എന്നും, പിന്നീടങ്ങോട്ട് എല്ലാ സമയത്തും സ്വന്തം വീട്ടിലെ ഒരു അംഗത്തെപോലെ ടീച്ചർ കൂടെ നിന്നിരുന്നെന്നും ലിനിയുടെ കുടുംബം അറിയിച്ചു. നിപ്പ റാണിയെന്ന് അറിയപ്പെട്ട ശൈലജ ടീച്ചർ ഇപ്പോൾ കോവിഡ് രാജ്ഞി ആകാനുള്ള ശ്രമത്തിലാണ് എന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിനെതിരെ പ്രതികരിച്ചുകൊണ്ടാണ് സജീഷ് തന്റെ വിയോജനക്കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. 

Readers Comment

Add a Comment