Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,school admissions,WHI,for,play school,high school,i2inews

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു മടങ്ങേണ്ടിവന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഫീസ് ഇളവ് ഉൾപ്പടെ ആനുകൂല്യങ്ങളോടെ മികച്ച വിദ്യാഭ്യാസം തുടരാന്‍ ഐക്യരാഷ്ട്രസംഘടനയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ (ഇക്കോസോക്) അംഗീകൃത സംരംഭമായ ഡബ്‌ള്യു.എച്ച്.ഐ (വിമന്‍ എംപവര്‍മെന്റ് ആന്‍ഡ് ഹ്യുമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ ഓഫ് ഇന്‍ഡ്യ) അവസരമൊരുക്കുന്നു.

ഡബ്‌ള്യു.എച്ച്.ഐ ആനുകൂല്യ പദ്ധതികളുടെ അംഗീകൃത കേന്ദ്രമായ തിരുവനന്തപുരത്തെ സന്ദീപനി സ്‌ട്രെസ് ഫ്രീ സ്‌കൂളില്‍ പ്‌ളേ സ്‌കൂള്‍  മുതല്‍ ഹൈസ്‌കൂള്‍ വരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനും വിദ്യാഭ്യാസത്തിനുമാണ് ആനുകൂല്യം ലഭിക്കുക. യൂറോപ്യന്‍ യൂണിയന്റെ ഐ.എ.ഡബ്യു  (ഇന്റര്‍നാഷണല്‍ അലയന്‍സ് ഓഫ് വിമന്‍), ദക്ഷിണ കൊറിയയുടെ ഇന്റര്‍നാഷണല്‍ വിമന്‍സ് പീസ് ഗ്രൂപ്പ് (ഐ.ഡബ്‌ള്യു.പി.ജി) എന്നീ സംഘടനകളില്‍ അഫിലിയേഷനുള്ള ഡബ്‌ള്യു.എച്ച്.ഐ ആവിഷ്‌കരിച്ച വിദ്യാഭ്യാസ സഹായ പദ്ധതിയനുസരിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കായി ഡബ്‌ള്യു.എച്ച്.ഐ  തിരുവനന്തപുരം കേന്ദ്രവുമായി 999 5454 213 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം.

Readers Comment

Add a Comment