Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉപഭോക്താക്കൾക്ക് ആശ്വാസനടപടിയുമായി കെഎസ്ഇബി. ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അടയ്ക്കാൻ അഞ്ചു തവണ വരെ അനുവദിക്കുമെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു. ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കാൻ സെക്‌ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി. അമിത് ചാർജിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ബില്ലിലെ അഞ്ചിലൊന്ന് തുക ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക നാലുതവണകളായി അടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് നേരത്തെ  മൂന്നുതവണയായി ബില്ലടയ്ക്കാൻ അനുവദിച്ചിരുന്നു. പകുതിത്തുക അടച്ചാൽ ശേഷിക്കുന്ന തുകയ്ക്ക് രണ്ടുതവണകളാണ് അനുവദിച്ചത്. ഇതാണ് അഞ്ചുതവണകളാക്കിയത്.അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റർ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നൽകിയ ബിൽ ഇപ്പോൾ അടച്ചില്ലെങ്കിലും വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കില്ല. ഇവർ മീറ്റർ റീഡിങ് നടത്താൻ സെക്‌ഷൻ ഓഫീസുകളെ സമീപിക്കണം.

Readers Comment

Add a Comment