Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:30 am
  • 19th April, 2024
  • Overcast Clouds
25.84°C25.84°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുരിതം പെയ്തൊഴിഞ്ഞ നാടിനെ കുറിച്ച് വാചാലനായി സൂപ്പർതാരം മോഹൻലാൽ . തന്റെ ബ്ലോഗിലാണ് പ്രളയത്തെ പറ്റിയും പ്രകൃതി വിനാശത്തെ പറ്റിയും മോഹൻലാൽ മനസ് തുറന്നത്. 'കൂപ്പുകൈയോടെ ' എന്ന ശീർഷകം നൽകിയ കുറിപ്പിലാണ് നടൻ തന്റെ അഭിപ്രായങ്ങളും  വീക്ഷണവും പങ്കുവെച്ചിരിക്കുന്നത്.'വെയിൽ പരന്നു കഴിഞ്ഞതോടെ പ്രളയത്തെ നമ്മൾ മറന്നു പോയി. തൽക്കാലം നിർത്തിവെച്ച മലയിടിക്കലും പാറ പൊട്ടിക്കലും പൂർവാധികം ഉഷാറായി തുടർന്നു.കഴിഞ്ഞ പ്രളയം കഴിഞ്ഞു കൃത്യം ഒരു വർഷം ആയപ്പോൾ കൊടും മഴ പെയ്തു , തുരന്നു തുരന്നു പകുതിയായി മലകൾ ഒലിച്ചു പോയി, പാവപ്പെട്ട മനുഷ്യർ ഏതൊക്കെയോ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി വെള്ളക്കെട്ടിൽ വീണു മരണമടഞ്ഞു' - മോഹൻലാൽ ബ്ലോഗിൽ കുറിക്കുന്നു . ഒരു പ്രളയം കൊണ്ട് പഠിക്കാനോ കൃത്യമായി മുന്നൊരുക്കങ്ങൾ നടത്താനോ ആയില്ല എന്ന വിമർശനവും മോഹൻലാൽ ബ്ലോഗിൽ ഉന്നയിക്കുന്നുണ്ട്. പ്രകൃതിയാണ് ഏറ്റവും വലിയ ദൈവം എന്ന് തിരിച്ചെറിഞ്ഞ് കൈകൂപ്പാം എന്ന് പറഞ്ഞു കൊണ്ടാണ് നടൻ കുറിപ്പ് അവസാനിപ്പിക്കുന്നത് 

Readers Comment

Add a Comment