Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.21°C27.21°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖത്ത് ആകൃതിവ്യതിയാനങ്ങള്‍ തോന്നിപ്പിക്കാനും, സ്‌കിന്‍ ടോണ്‍ ശരിയാക്കി തിളക്കമുള്ള സൗന്ദര്യം നല്‍കാനുമൊക്കെ മേക്കപ്പ് സഹായിക്കും. അങ്ങനെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. പക്ഷേ, മേക്കപ്പില്‍ മുങ്ങിക്കുളിക്കുന്ന പരിപാടി വേണ്ട. മുഖചര്‍മ്മത്തിന്റെ സ്വാഭാവികതയും മൃദുത്വവും സ്‌നിഗ്ദ്ധതയുമൊക്കെ കൈവിട്ടുപോകാന്‍ മേക്കപ്പിനോടുള്ള അമതിമായ ഈ ആഭിമുഖ്യം മതി.മേക്കപ്പ് അന്തരീക്ഷത്തിലെ അഴുക്കും പൊടിയുമായി ചേര്‍ന്ന് ചര്‍മ്മത്തിലെ സുഷിരങ്ങളെ അടച്ചു കളയും. ചര്‍മ്മത്തിന് ശ്വസിക്കാനുള്ള സാഹചര്യമാണ് ഇങ്ങനെ ഇല്ലാതാവുക. ചര്‍മ്മത്തില്‍ ഓക്‌സിജന്റെ അപര്യാപ്തത പതിവാകുന്നത് ചര്‍മ്മം വരളാനും ചര്‍മ്മരോഗങ്ങള്‍ക്കും കാരണമാകും.

മേക്കപ്പിട്ട് ഒരു ദിവസം മുഴുവന്‍ പുറത്തായിരുന്നെങ്കില്‍, വൈകിട്ട് വീട്ടിലെത്തിയാലുടന്‍ ക്‌ളെന്‍സിംഗ് മില്‍ക്ക്, പാല്‍, തൈര് ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് മേക്കപ്പ് നീക്കുക. പിന്നീട് ശുദ്ധജലത്തില്‍ മുഖം കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ വേപ്പില, പേരയില, തുളസിയില ഇവയിലേതെങ്കിലും ഒന്നു  ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ആവി പിടിക്കുക. സ്‌ക്രബ് വേണ്ടപ്പോള്‍, അരിപ്പൊടി, റവ, ഓട്‌സ് പൊടിച്ചത് പാലുമായി ചേര്‍ത്ത് സ്‌ക്രബ് ചെയ്യുന്നതാണ് ഉത്തമം. രാത്രിയില്‍ മുഖത്തോ ശരീരഭാഗങ്ങളിലോ   ക്രീമുകള്‍ പുരട്ടുന്നത്  നന്നല്ല. കാരണം ഈ അവസ്ഥയിലും ചര്‍മ്മത്തിന് ശ്വസിക്കാന്‍ കഴിയില്ല. 

കണ്‍മഷി , ഐ ലൈനര്‍ എന്നിവയും പൂര്‍ണമായും നീക്കം ചെയ്യണം. അതിനു ശേഷമേ ഉറങ്ങാന്‍ പോകാവൂ. പുറത്തു നിന്ന് വന്നാലുടന്‍  ലിപ്‌സ്റ്റിക്കും നീക്കുക. നിലവാരം കുറഞ്ഞതോ കൂടിയ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയയോ ആയ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക. പല ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ മാറിമാറി പരീക്ഷിക്കുന്നതും  ദോഷം ചെയ്യും

Readers Comment

Add a Comment