Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:22 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.58 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഹകരണവകുപ്പ് മന്ത്രിയുടെ ഓഫിസിലേക്കായി കൈകൊണ്ട് തൊടാതെ സാനിറ്റൈസർ എടുക്കാൻ പാകത്തിനായി ഓട്ടോമേറ്റഡ് സാനിറ്റൈസർ നിർമ്മിച്ചുനൽകി എൻജിനീയറിങ് വിദ്യാർത്ഥികൾ. കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ കീഴിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് സാനിറ്റൈസർ യന്ത്രം നിർമ്മിച്ച് നൽകിയത്. വിദ്യാർഥികൾ നിർമ്മിച്ച ഓട്ടോമേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി ഓഫീസില്‍ സ്ഥാപിച്ചു കൊണ്ട് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പ്രൊഫ.ബിന്ദു.ജെ.എസിന്റെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ബിനോയ്, ആസിഫ്, അബ്ദുളള, റോഷന്‍, ആദിത്യന്‍, യാസര്‍ എന്നിവരാണ് മെഷീന്‍ നിര്‍മ്മിച്ചത്. ഒരിടത്തും കൈ തൊടാതെ മെഷീനിന്റെ മുന്നിലെ നിശ്ചിത സ്ഥലത്തേക്ക് കൈ നീട്ടിയാല്‍ ആവശ്യമായത്ര സാനിറ്റൈസര്‍ കൈയ്യില്‍ വീഴുന്ന തരത്തിലാണ് നിര്‍മ്മിതി. ഫോറക്സ് ഷീറ്റില്‍ ആര്‍ഡിനോ ബോര്‍ഡും ആള്‍ട്രാസോണിക് സെന്‍സറും ഇമ്മേഴ്സഡ് മോട്ടറും ഉപയോഗിച്ചാണ് മെഷീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വൈദുതിയിലും ബാറ്ററിയിലും പ്രവര്‍ത്തിക്കും. 2 ലിറ്റര്‍ കപ്പാസിറ്റിയുളള മെഷീനില്‍ ഒരു പ്രാവശ്യം സാനിറ്റൈസര്‍ നിറച്ചാല്‍ 700 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. സാനിറ്റൈസര്‍ റീഫില്‍ ചെയ്യാനും കഴിയും. 1500 ചെലവു വരുന്ന മെഷീന്‍ വ്യവസായ അടിസ്ഥാനത്തില്‍ അക്രലിക് ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചാല്‍ 2000 രൂപ വേണ്ടി വരും ഇതിനോടനുബന്ധിച്ച് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാനുളള ആലോചനയിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ സംരംഭത്തെ മന്ത്രി അഭിനന്ദിച്ചു.

 

Readers Comment

Add a Comment