Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:27 am
  • 26th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 96 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തില്‍ 'അക്ഷരവര'യുടെ ഒരേയൊരു ഇതിഹാസകാരനാണ് അര്‍ട്ടിസ്റ്റ് ഭട്ടതിരി. ഭാഷയിലെ എണ്ണംപറഞ്ഞ കഥാകാരന്മാരുടെ രചനകള്‍ പലതും ഓര്‍മ്മിക്കപ്പെടുന്നത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഇലസ്‌ട്രേഷനൊപ്പം ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ കാലിഗ്രാഫിയും ചേര്‍ന്നാണ്. നോവലുകളുടെ ശീര്‍ഷകമെഴുത്തിനെ, വെറും അക്ഷരമെഴുത്തില്‍ നിന്ന് കഥയുടെ ആത്മാവോളം കൊണ്ടെത്തിച്ച പ്രതിഭയുടെ വിരലുകള്‍ കുറേനാളായി മറ്റൊരു ഇതിഹാസത്തിന്റെ രചനയിലായിരുന്നു- പാലക്കാട്ട്, ഒ.വി.വിജയന്റെ തട്ടകമായ തസ്രാക്കില്‍, ഒ.വി. വിജയന്‍ സ്മാരത്തിനു വേണ്ടി കാലത്തെ വിസ്മയിപ്പിച്ച കൃതിയുടെ മുപ്പത് കാലിഗ്രാഫ് വരകള്‍! 

ഭട്ടതിരിയുടെ ഖസാക്ക് കാലിഗ്രാഫി, തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ സെപ്തംബര്‍ ഒന്നിന് രാവിലെ 11 ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി.മധുസൂദനന്‍ നായര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, നേമം പുഷ്പരാജ്. വിനോദ് മങ്കര, ഗോപി നാരായണന്‍, ടി.ആര്‍. അജയന്‍ എന്നിവര്‍ സംസാരിക്കും. അക്ഷരമെഴുത്തു കൊണ്ടുള്ള കലാരൂപം മലയാള കലാചരിത്രത്തിലെ തന്നെ ആദ്യ സംരംഭമായിരിക്കും. തസ്രാക്കിലെ ഞാറ്റുപുരയും അറബിക്കുളവും ഉള്‍പ്പെടുന്ന വിജയന്‍ സ്മാരത്തില്‍, ഇനി ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഹൃദയത്തിലേക്കു ചെല്ലാന്‍ ഇനി ഈ മുപ്പത് കാലിഗ്രാഫികളുമുണ്ടാകും

Readers Comment

Add a Comment