Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗർഫിൽ ഹൃദയാഘാതം മൂലം മരിച്ച സാമൂഹ്യപ്രവർത്തകൻ നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പൂർണ്ണ ഗർഭിണിയായിരിക്കെ കേരളത്തിലേക്ക് വരണമെന്ന് ആവിശ്യപ്പെട്ട് ഹർജി നൽകിയ ആതിരയുടെ ഭർത്താവാണ് നിതിൻ. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. നിതിൻ മരിച്ചതറിയാതെ ഇന്നലെ ആതിര പ്രസവിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് നിതിന്റെ മരണവിവരം ആതിരയെ അറിയിക്കുന്നത്. മൃതദേഹം ആതിര പ്രസവത്തിന് ശേഷം വിശ്രമിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ. ആശുപത്രി അധികൃതർ അതിന് അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. കോവിഡ് കാലത്ത് വിദേശ മലയാളികൾക്ക് നാട്ടിലെത്താൻ  ഉൾപ്പടെ നിരവധി പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്ന നിതിൻ ഗൾഫ് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകനായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്താണ് നിതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

Readers Comment

Add a Comment