Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:47 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള പൊലീസിന്റെ സൈബർ വിഭാഗം തയ്യാറാക്കിയ റോസ്റ്റിംഗ് യൂ ട്യൂബ് പരിപാടി ' പി സി കുട്ടൻപിള്ള സ്പീക്കിങ്' അവസാനിപ്പിച്ചു. വീഡിയോകളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ തയ്യാറാക്കിയ പ്രതികരണ പരിപാടി ഉദ്ദേശിച്ച ഫലം കാണുന്നില്ല എന്ന് മനസ്സിലാക്കിയതോടെയാണ് പിൻവലിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിട്ടത്. ഇനി പ്രതികരണ പരിപാടി പുതിയ രൂപത്തിലും ഭാവത്തിലും ആവിഷ്ക്കരിക്കുമെന്നും സൈബർ വിങ്ങ് വ്യക്തമാക്കി. 'പണി വരുന്നുണ്ട് അവറാച്ചാ...' എന്ന ക്യാപ്‌ഷനോടെ സൈബർ വിഭാഗം ആവിഷ്ക്കരിച്ച വീഡിയോ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞ് തയ്യാറാക്കിയ വീഡിയോ ചില ടിക്ക് ടോക്ക് വീഡിയോകളെ കളിയാക്കലും വ്യക്തിഅധിക്ഷേപവും സ്ത്രീ വിരുദ്ധതയും ആയി ചുരുങ്ങിപ്പോയതിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ ഉൾപ്പടെയുള്ള ആളുകൾ രംഗത്തെത്തിയതോടെയാണ് പ്രതിഷേധം വ്യാപകമായത്. കുറവുകൾ പരിഹരിച്ച് മിഴിവുറ്റ പരിപാടികളുമായി തിരിച്ചുവരുമെന്ന് പോലീസ് അറിയിച്ചു. 

Readers Comment

Add a Comment