Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗർഭിണിയായിരിക്കെ കേരളത്തിലേക്ക് മടങ്ങി വരാനുള്ള അനുമതിയ്ക്കായി സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് നിതിൻ മരിച്ചു. ഹൃദയാഘാതം മൂലം ഷാർജയിൽ വെച്ചായിരുന്നു മരണം. ആതുര സേവനരംഗത്തും സാമൂഹ്യക്ഷേമ പ്രവർത്തങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന നിതിന്റെ വേർപാട് ഗൾഫ് മലയാളികൾക്കിടയിൽ തീരാ ദുഃഖമായി. അർഹതപ്പെട്ട മറ്റൊരാൾക്ക് നാട്ടിലേക്ക് മടങ്ങുവാനായി സ്വന്തം അവസരം ദാനം ചെയ്ത നിതിന്റെ മരണവാർത്ത കണ്ണീരോടെയാണ് കേരളവും കേട്ടത്. സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിധിന്‍ ഇന്ന് പുലര്‍ച്ചെ ഷാര്‍ജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഡോക്ടർമാരുടെ നിഗമനം. നിതിന്റെ ശരീര സ്രവങ്ങൾ കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ വന്നില്ല. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ആതിരയ്ക്ക് ഷാഫി പറമ്പിൽ എം എൽ എയായിരുന്നു മടങ്ങിവരവിന് ടിക്കറ്റെടുത്ത് നൽകിയത്. ആതിരയ്ക്ക് ടിക്കറ്റ് എടുത്ത് നൽകിയ എം എൽ എയോടുള്ള നന്ദി പ്രകാശനമായി ആതിരയും നിതിനും രണ്ട് പേർക്ക് കൂടി സ്വന്തം ചിലവിൽ ടിക്കറ്റ് എടുത്ത് നൽകിയതും മാധ്യമശ്രദ്ധ നേടിയിരുന്നു. 

Readers Comment

Add a Comment