Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:01 am
  • 25th October, 2026
  • Moderate Rain
27.76°C27.76°C
  • Humidity: 86 %
  • Wind: 1.59 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെളളിയാഴ്ച എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം  വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ബറ്റാലിയനുകളിലും എ.ആര്‍ ക്യാമ്പുകളിലും 100 വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൃഷിവകുപ്പിന്‍റേയും സന്നദ്ധസംഘടനകളുടേയും സഹായത്തോടെ പച്ചക്കറികള്‍ വളര്‍ത്താന്‍ നടത്തുന്ന പദ്ധതികള്‍ പോലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും കൂടി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്കും കമാണ്ടന്‍റുമാര്‍ക്കും യൂണിറ്റ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുവേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment