Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വന്തം സുരക്ഷയുടെ കാര്യത്തിലും ലാഭം നോക്കുന്ന വിചിത്രജീവിയാണ് മലയാളി. സുരക്ഷ ഉറപ്പുവരുത്താന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മിക്കപ്പോഴും നമ്മള്‍ മടിക്കുന്നത് അതിനു വേണ്ടിവരുന്ന പ്രാഥമിക മുതല്‍മുടക്കോ, മറ്റു വിധത്തില്‍ കണക്കാക്കപ്പെടുന്ന നഷ്ടമോ കാരണമാണ്. ജനസാന്ദ്രതയും നിര്‍മ്മിതികളുടെ സാന്ദ്രതയും അധികമുള്ള കേരളത്തില്‍ കെട്ടിടങ്ങളിലെ തീപിടിത്തം പതിവായിക്കഴിഞ്ഞു. പക്ഷേ, തിരുവനന്തപുരത്തും കൊച്ചിയിലും അടുത്തിടെ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധയില്‍ വെളിപ്പെട്ട കണക്കുകള്‍ ഒട്ടും ശുഭകരമല്ല. പരിശോധന നടത്തിയത് ആകെ 8611 ബഹുനില മന്ദിരങ്ങളിലാണ്. അതില്‍ 4095 എണ്ണത്തിലും പേരിനു പോലും അഗ്നിസുരക്ഷാ സംവിധാനമില്ല. അതുള്ള 1340 ഇടങ്ങളില്‍ സംവിധാനം പ്രവര്‍ത്തനക്ഷമവുമല്ല. തീപിടിത്തമുണ്ടായാല്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുക മാത്രമാണ് ഇന്നും നമുക്ക് ആദ്യം ചെയ്യാനുള്ളത്. കെട്ടിട നിര്‍മ്മാണ ഘട്ടത്തില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കര്‍ശനമായ നിയമങ്ങളുണ്ട്. പാലിക്കേണ്ട ചട്ടങ്ങളുണ്ട്. ഉറപ്പാക്കേണ്ട മുന്‍കരുതല്‍ നടപടികളുണ്ട്. കെട്ടിടത്തിന് അനുമതി നല്‍കാന്‍ ഇവയെല്ലാം പാലിക്കേണ്ടതുമുണ്ട്. എന്നിട്ടും ഇത്രയും കെട്ടിടങ്ങളില്‍ ഫയര്‍ സേഫ്ടി സംവിധാനങ്ങില്ലെങ്കില്‍ അതിനു പിന്നില്‍ ആരൊക്കെയോ കണ്ണടച്ചുകൊടുത്ത അഴിമതിയുടെ പൊള്ളിക്കുന്ന വര്‍ത്തമാനങ്ങളില്ലേ? സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങളുടെ കണക്ക് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി തന്നെയാണ്. നിയമസഭയില്‍ മന്ത്രമാര്‍ പറയുന്ന ഓരോ കണക്കും ജനങ്ങളോടു പറയുന്ന കണക്കാണ്. ഇത്രയും കെട്ടിടങ്ങള്‍ക്കു മേല്‍ എന്തു നടപടി സ്വീകരിച്ചെന്നും, ഉത്തരവാദികള്‍ക്ക് എന്തു ശിക്ഷ ഉറപ്പാക്കിയെന്നും കൂടി മുഖ്യമന്ത്രി നിയമസഭയില്‍ പറയേണ്ടേ? മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍ പ്രകാരമുള്ള വ്യവസ്ഥകളും നാഷണല്‍ ബില്‍ഡിംഗ് കോഡിലെ വ്യവസ്ഥകളും ഉള്‍പ്പെടുത്തി അഗ്നിരക്ഷാ സേവന നിയമം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ ഇതിനൊന്നും നിയമമില്ലാഞ്ഞല്ലല്ലോ ഇതൊക്കെ സംഭവിച്ചത്? അത് വീഴ്ചയില്ലാതെ നടപ്പാക്കാന്‍ വേണ്ടുന്ന അര്‍ജ്ജവം സര്‍ക്കാരിന് ഇല്ലാത്തതുകൊണ്ടല്ലേ? നിയമലംഘനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പണി പോകുമെന്ന് പേടിയില്ലാത്തതുകൊണ്ടല്ലേ? സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസിലെത്തണമെന്ന് നിര്‍ബന്ധിക്കുന്ന മുഖ്യമന്ത്രി, അവര്‍ അവിടെയിരുന്ന് സത്യസന്ധമായും ആത്മാര്‍ത്ഥമായും ജനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യണമെന്നു കൂടി പറയാത്തതെന്ത്?
30.82°C








