Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷാ തീയതികൾ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷാക്കലണ്ടര്‍ ജൂണ്‍ 5-ന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സിയും പരീക്ഷാത്തീയതികള്‍ പുനര്‍നിശ്ചയിക്കാനായി ജൂണ്‍ 1-ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് എസ്എസ്‌സിയും അറിയിച്ചിരുന്നു.സിവില്‍ സര്‍വീസസ്, ഇക്കണോമിക് സര്‍വീസസ്, മെഡിക്കല്‍ സര്‍വീസസ്, സിഎപിഎഫ്, എന്‍ഡിഎ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ യുപിഎസ്‌സി മാറ്റി വെച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍, സ്‌റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്‌തികകളിലേക്കുള്ള പരീക്ഷകളാണ് എസ്എസ്‌സി മാറ്റി വെച്ചിട്ടുള്ളത്. കമ്മീഷനുകള്‍ക്ക് 2020-ലെ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഒന്നുപോലും നടത്താനായിട്ടില്ല. പുതുക്കിയ പരീക്ഷാ വിവരങ്ങള്‍ യുപിഎസ്‌സിയുടെ upsc.gov.in എന്ന വെബ്‌സൈറ്റിലും എസ്.എസ്.സിയുടേത് ssc.nic.in-ലും പ്രസിദ്ധീകരിക്കും.
27.26°C








