Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,primeminister,narendra modi,one year celebration,i2inews

ഒരുവർഷം പൂർത്തിയാക്കി രണ്ടാം നരേന്ദ്രമോദി സർക്കാർ. കോവിഡ്​ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഓൺലൈനായി നടത്താനാണ് ബി.ജെ.പി തീരുമാനം. രാജ്യവ്യാപകമായി വെർച്വൽ റാലികളും ആയിരം ഓൺലൈൻ സമ്മേളനങ്ങളും നടക്കും. വൈകീട്ട് നാലിന് ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ സാമൂഹിക മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. സർക്കാരിൻെറ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കും ഇന്ന്​ തുടക്കമാകും. 2019 മേയ് 30-നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 545 ലോക്​സഭ സീറ്റുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ്​ ബി.ജെ.പിക്ക്​ മാത്രം കിട്ടിയത്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം, മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി, ആത്മനിർഭർ പാക്കേജ്, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. വലിയ സംസ്ഥാനങ്ങളിലെ യൂണിറ്റുകൾ രണ്ട് വെർച്വൽ റാലികളും ചെറിയ സംസ്ഥനങ്ങളിലെ യൂണിറ്റുകൾ ഒരു റാലി വീതവും നടത്തും. കൂടാതെ സ്വാശ്രയ ഇന്ത്യ പദ്ധതി വിവരിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത്​ രാജ്യത്തെ പത്തു കോടി കുടുംബങ്ങൾക്കിടയിൽ വിതരണം ചെയ്യും. ഇതിനുപുറമെ കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചീത്രീകരിക്കുന്ന ഒരു വീഡിയോ ശനിയാഴ്ച പുറത്തിറക്കും. ഇത് സംസ്ഥാനഘടകങ്ങൾ പ്രാദേശിക ഭാഷകളിൽ മൊഴിമാറ്റി ജനങ്ങളിലെത്തിക്കും.

Readers Comment

Add a Comment