Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,covid,who,donald trump,i2inews

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന്​ ​ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്​ ട്രംപ്. കോവിഡ്-19 വ്യാപിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല, സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്ന ആരോപണം ട്രംപ്​ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന്​ സംഘടനക്കുള്ള ഫണ്ടിങ്​ നിർത്തിവെക്കുകയും ചെയ്​തിരുന്നു. ​സംഘടന പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഫണ്ടിങ്​ പൂർണമായും നിർത്തിവെക്കുമെന്ന ഭീഷണിയും ട്രംപ്​ മുഴക്കിയിരുന്നു. അമേരിക്ക നൽകിയിരുന്ന ധനസഹായം ഇനി മറ്റ് ആഗോള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറയുന്നത്. 30 ദിവസത്തിനകം പ്രവർത്തന രീതി മെച്ചപ്പെടുത്തിയില്ലെങ്കിൽ സംഘടനയിൽ തുടരുന്നകാര്യം അമേരിക്ക പുനരാലോചിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂർണമായും റദ്ദാക്കിയത്.

കോവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുന്ന അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്.

Readers Comment

Add a Comment