Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആളുകൾ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്ക് തനിക്ക് ഉത്തരവാദിത്വമില്ലെന്ന് ഫേസ്‌ബുക്ക് സി ഇ ഒ മാർക്ക് സുക്കെർബെർഗ് പറഞ്ഞതിന്റെ തൊട്ടുപിന്നാലെ വാർത്തകളിൽ സുക്കെർബെർഗിനെ കൊലപ്പെടുത്തി കോമിക് പ്രസിദ്ധീകരണങ്ങൾ. ആളുകൾ തന്റെ സൈറ്റിലൂടെ പറയുന്നതിന്റെയൊക്കെ സത്യം തിരയാൻ തനിക്ക് ഉദ്ദേശമില്ലെന്ന് സുക്കെർബെർഗ് വ്യക്തമാക്കിയതിന്റെ പ്രതിഷേധമാണ് കോമിക്ക് വ്യാജ വാർത്തകളിലൂടെ സൈബർലോകം ആഘോഷിച്ചത്. സുക്കർബർഗ് മരിച്ചു എന്ന് വ്യാജവാർത്ത നൽകിയ ദി ചേസർ എന്ന പ്രസിദ്ധീകരണം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സന്ദർശിച്ചത്  1. 2 ദശലക്ഷം ആളുകളാണ്. ആൾത്തിരക്ക് മൂലം സൈറ്റ് തകരാറിൽ ആയെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ പരാമർശിച്ചതിന് പിന്നാലെയാണ് സുക്കെർബെർഗ് വിവാദ പ്രസ്താവനനടത്തിയത്. ഇതുമായി ബന്ധപ്പെട്ട സുക്കർബർഗ് ബാലപീഡകനാണ് എന്ന തരത്തിലും വ്യാജവാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 

Readers Comment

Add a Comment