Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:24 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'അമ്മയ്ക്കുള്ള കത്തുകൾ' എന്ന പുസ്തകം അടുത്ത മാസം പുറത്തിറങ്ങും. ചെറുപ്പം മുതൽ ജഗദ് ജനനിയ്ക്കായി എഴുതി മോഡി സൂക്ഷിച്ചുവെച്ച കത്തുകളാണ് അടുത്ത മാസം വെളിച്ചം കാണാനിരിക്കുന്നത്. ധാരാളം കത്തുകൾ ഉണ്ടായിരുന്നുവെന്നും ബാക്കിയെല്ലാം താൻ തന്നെ നശിപ്പിച്ചുകളഞ്ഞെന്നും മോഡി വെളിപ്പെടുത്തി. അവശേഷിച്ച ഡയറിയിലുണ്ടായിരുന്ന കത്തുകളാണ് ഹാര്‍പ്പര്‍കോളിന്‍സ് കമ്പനി പ്രസിദ്ധീകരിക്കാനിരിക്കുന്നത്. ചലച്ചിത്ര നിരൂപക ഭാവന സോമയ്യ ആണ് പുസ്തകം വിവർത്തനം ചെയ്തത്. 1986 ൽ ആണ് മോഡി ഈ പുസ്തകം രചിച്ചത്. വൈകാരികതയാണ് മോദിയുടെ എഴുത്തിന്റെ ശക്തിയെന്ന് പ്രസാധകർ അഭിപ്രായപ്പെട്ടു. "ഞാൻ ഒരു എഴുത്തുകാരനല്ല, നമ്മളിൽ ഭൂരിഭാഗവും അല്ല. എന്നാല്‍ എല്ലാവര്‍ക്കും സ്വയം പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനാലാണ് എഴുതുന്നത്." പുസ്തകം പ്രസിദ്ധീകരിക്കാനുള്ള സാഹചര്യം പ്രധാനമന്ത്രി വ്യക്തമാക്കി. പുസ്തക രൂപത്തിലും ഇ-ബുക്ക് ആയും പുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകർ അറിയിച്ചു. 

Readers Comment

Add a Comment