Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,nasa,spacex explosion,dragon crew capsule,i2inews

അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് ദൗത്യം ശനിയാഴ്ചത്തേക്ക് നീട്ടിവെച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ദൗത്യം നീട്ടിവെച്ചത്. സ്വകാര്യവാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് കാലാവസ്ഥ പ്രതികൂലമായത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമേരിക്കന്‍ മണ്ണില്‍ നിന്നും ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കുന്നത്. ബോബ് ബെങ്കന്‍, ഡഗ്ഗ് ഹര്‍ലി എന്നിവരുമായി ഇലോണ്‍ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂളാണ് ശനിയാഴ്ച കുതിച്ചുയരുക. സ്‌പേസ് എക്‌സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ബഹുമതി ഇവര്‍ക്ക് സ്വന്തം. ഇതുവരെ ഉപയോഗിച്ചിരുന്ന ബഹിരാകാശ പേടകങ്ങളില്‍ നിന്നു വ്യത്യസ്തമായി രൂപകല്‍പനയില്‍ ഏറെ പുതുമകളുള്ള പേടകമാണ് ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂള്‍. 2011 ന് ശേഷം റഷ്യയുടെ വാഹനങ്ങളിലായിരുന്നു അമേരിക്കന്‍ യാത്രികര്‍ ബഹിരാകാശ നിലയത്തിലേക്കെത്തിയിരുന്നത്. ബരാക് ഒബാമയുടെ കാലത്താണ് അമേരിക്കൻ ബഹിരാകാശ യാത്രികരെ വഹിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജൻസിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്.

Readers Comment

Add a Comment