Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:14 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,covid19,icmr,new guidelines,i2inews

രാജ്യത്ത് കോവിഡ് പരക്കെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഐസിഎംആർ  മാർഗനിർദ്ദേശ പട്ടിക പുതുക്കി.പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ,വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരെ ആദ്യം തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്ന് ഐസിഎംആർ അറിയിച്ചു. പാരാമെഡിക്കൽ ജീവനക്കാർക്കും ആരോഗ്യപരിപാലന തൊഴിലാളികൾക്കും പുറമെ, സ്വകാര്യ, സർക്കാർ കെട്ടിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ ചെക്ക്പോസ്റ്റുകൾ, റോഡുകൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ, എയർപോർട്ട് ജീവനക്കാർ, കുടിയൊഴിപ്പിക്കലിൽ ഉൾപ്പെട്ട എയർ ഇന്ത്യ ടീം, സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ, ബസ് ഡ്രൈവർമാർ, അനുബന്ധ സ്റ്റാഫ്, ഫാർമസിസ്റ്റ്, പച്ചക്കറി കച്ചവടക്കാർ, ബാങ്ക് ജീവനക്കാർ എന്നിവരാണ് പുതിയ ഐസിഎംആർ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മുൻനിരപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ  കോവിഡ് എത്രത്തോളം വ്യാപകമായി എന്നതിന്റെ സൂചനയാണ് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിങ് പട്ടികയിൽ പുതുതായുണ്ടായ ഈ മാറ്റം ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത്  കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് നിലവിൽ നഗരങ്ങളിലാണ്. 70% കേസുകളും നഗരങ്ങളിൽ നിന്നുള്ളതാണ്. മരണവും കൂടുതൽ നഗരങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  പുതുതായുള്ള ഹോട്ടസ്പോട്ടുകൾ തിരിച്ചറിയുക എന്ന ലക്ഷ്യം കൂടിയുണ്ട് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിന്റെ മുൻഗണനാക്രമം പരിഷ്കരിച്ചതിനു പിന്നിൽ. ഇതിനുപുറമെ ടെസ്റ്റിംഗ് കപ്പാസിറ്റി പ്രതിദിനം 2 ലക്ഷമായി ഉയർത്താൻ ഐസിഎംആർ ലക്ഷ്യമിടുന്നതിന്റെ ഭാഗം കൂടിയായാണ് ഈ പരിഷ്കരണം.

Readers Comment

Add a Comment