Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:00 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്താകെ നിലനിൽക്കുന്ന കോവിഡ് പ്രതിരോധ മാർഗങ്ങളെ വെല്ലുവിളിച്ച് കോവിഡ് വിജയം നേടി ജപ്പാൻ. സമ്പൂർണ്ണ ലോക്ക് ഡൗണോ കൂട്ട പരിശോധനകളോ റാപ്പിഡ് ടെസ്റ്റുകളോ ഇല്ലാതെ ജപ്പാൻ കോവിഡിന് മുകളിൽ നേടിയത് ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന ജയം. കോവിഡ് ഭീതി പരന്ന് തുടങ്ങിയ സാഹചര്യത്തിലും പൗരന്മാരുടെ സഞ്ചാരമോ ബിസിനസുകളോ വ്യാപരമോ തൊഴിലോ വിലക്കാത്ത ജപ്പാൻ ലോകത്തിലെ ഏറ്റവും കുറവ് രോഗവ്യാപന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ്. 0.2% മാത്രമാണ് ജപ്പാനിലെ കോവിഡ് നിരക്ക്. ആഴ്ചകൾ മാത്രം നീണ്ട് നിന്ന അടിയന്തിരാവസ്ഥയിലൂടെയും പ്രാഗൽഭ്യമുള്ള നേഴ്‌സുമാരുടെ അടിത്തട്ട് മുതലുള്ള പ്രവർത്തനങ്ങളിലൂടെയും തീരുമാനങ്ങളുടെ ചടുലതയിലൂടെയുമാണ് ജപ്പാൻ ഈ അത്ഭുത നേട്ടം കൈവരിച്ചതെന്നാണ് വിശ്വാസം. തിരക്കുള്ള ടോക്കിയോ നഗരത്തിൽ പോലും നിത്യേനെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒറ്റസംഖ്യ ആണെന്നത് മഹത്തായ നേട്ടമാണെന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ. പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ഉപയോഗിക്കുന്ന ശീലവും പൊതുവെയുള്ള രോഗപ്രതിരോധ ശേഷിയും ജപ്പാൻകാരെ തുണച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

Readers Comment

Add a Comment