Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ആദ്യമായി കേസ് അന്വേഷണത്തിന്റെ ഭാഗമായി ഫേഷ്യൽ റീ കൺസ്ട്രക്ഷൻ സാങ്കേതിക വിദ്യയിലൂടെ കത്തികരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിച്ചു . കോഴിക്കോട് പോലൂരിൽ നിന്ന് മൂന്ന് വർഷം മുൻപ് കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖമാണ് അന്വേഷണത്തിനായി പുനരാവിഷ്കരിച്ചത് . ഫേഷ്യൽ റീ കൺസ്ട്രക്ഷനിലൂടെ തയ്യാറാക്കിയ രൂപരേഖ ക്രൈംബ്രാഞ്ച് പുറത്ത് വിട്ടു . 2017 ലാണ് സംഭവം. കോഴിക്കോട് പോലൂരിൽ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയും ആളെ തിരിച്ചറിയാനായി സാധാരണ സ്വീകരിക്കുന്ന രീതികളെല്ലാം നടത്തിയിട്ടും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായി മൃതദേഹത്തിന്റെ ഫിംഗർ പ്രിന്റ് ഡിസിആർബി , എസ്എസ്തർബി എന്നിവർക്ക് അയച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല . 2015 മുതൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ച് ഡിഎൻഎ താരതമ്യവും നടത്തിയെങ്കിലും പരാജയപ്പെട്ടു . തുടർന്നാണ് മൃതദേഹം എക്സ്ഹ്യുമേഷൻ നടത്തി തലയോട്ടി ശേഖരിച്ച് ഫേഷ്യൽ റീ കൺസ്ട്രഷൻ നടത്തിയത് . ഇതിലൂടെ രൂപപ്പെടുത്തിയ കൊല്ലപ്പെട്ടയാളുടെ ചിത്രം ക്രൈബ്രാഞ്ച് പുറത്ത് വിട്ടു . അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിച്ചതാണെന്ന് കണ്ടെത്തി. മരണപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു . ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ട് രണ്ട് വർഷം പിന്നിടുമ്പോഴാണ് കൊല്ലപ്പെട്ടയാളുടെ മുഖം സാങ്കേതിക വിദ്യയിലൂടെ പുനസൃഷ്ടിച്ചത്.
അതേസമയം ഫേഷ്യൽ റീ കൺസ്ട്രക്ഷനിലൂടെ തയ്യാറാക്കിയ രൂപരേഖയിലെ ആളെ തിരിച്ചറിയുന്നവർ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകി. 9497987306 , 04952725106 , 9497965007 എന്നീ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.
24.1°C








