Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:15 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ചക്ക എന്നതിന്റെ മുൻകാല റെക്കോർഡുകളെ പൊളിച്ചടുക്കി വയനാട്ടിലെ ഒരു ഭീമൻ ചക്ക. 52.350 കിലോഗ്രാം വലിപ്പമുള്ള ഈ അതിഭീമൻ വിളഞ്ഞത് വയനാട്ടിലെ മാനന്തവാടിയിലാണ്.മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കാപ്പാട്ടുമല വൈഡ്മാന്‍ നിലയത്തിൽ താമസിച്ചുവരുന്ന മുംബൈ മലയാളിയും കണ്ണൂര്‍ കാപ്പാട് സ്വദേശിയുമായ വിനോദാണ് ഭീമൻ ചക്കയെ പൊന്നുപോലെ വളർത്തിയെടുത്തത്. കാണുന്നവരൊക്കെ അത്ഭുതപ്പെട്ടുപോകുന്ന ഭീമൻ സർവകാല റെക്കോർഡുകൾ ഭേദിച്ചു എന്നറിഞ്ഞ് ഇദ്ദേഹം ചക്കമഹാത്മ്യം വിലയിരുത്താനായി ലിംക ബുക്ക്  ഓഫ് റെക്കോർഡ്‌സ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. നിലവിലെ റെക്കോഡ് 42.72 ആണ്. 77 സെന്റിമീറ്റര്‍ നീളവും 117 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ഈ ചക്ക പ്രകൃതിയുടെ അത്ഭുതമാണെന്നാണ് പ്രദേശവാസികൾ ഒരേ സ്വരത്തിൽ പറയുന്നത്. 

Readers Comment

Add a Comment