Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:21 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാർക്ക് സക്കർബെർഗെന്ന അമേരിക്കക്കാരനെ ലോകത്തിന്റെ ഏത് കോണിലുമുള്ള കൊച്ചു കുഞ്ഞുങ്ങൾ പോലും അറിയും. ഈ മുപ്പത്തിയാറു വയസുകാരനും എല്ലാവരെയും അറിയാം,. അവരുടെ ഏറ്റവും പ്രീയപ്പെട്ട സുഹൃത്തുക്കളെ അറിയാം, അവരുടെ ജനനത്തീയതിയും, പാഷനും, ഹോബിയും, ഇഷ്ടങ്ങളും മുതൽ ഓരോരുത്തരുടെയും മനസ്സിൽ എന്താണെന്ന് വരെ അറിയാം. ഈ ചെറുപ്പക്കാരന്റെ സാമ്രാജ്യമായ ഫേസ്‌ബുക്കിനെക്കുറിച്ച് സ്വകാര്യതാനഷ്ടം സംബന്ധിച്ച ആരോപണങ്ങൾ ധാരാളം നിലനിൽക്കുന്നുണ്ടെങ്കിലും പലരും ഫേസ്‌ബുക്കില്ലെങ്കിൽ കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെ പിടയും. ഫേസ്‌ബുക്ക് ഒരു ചെറുപ്പക്കാരൻ കണ്ട സ്വപനങ്ങളുടെ ആകെ തുകയാണ്. ഇത്തരമൊരു സൈറ്റ് കെട്ടിപ്പൊക്കാനുള്ള ദൃഢനിശ്ചയത്തിന്റെ പേരായിരുന്നു മാർക്ക് സക്കർ ബെർഗ് എന്നത്. ഇന്ന് അദ്ദേഹം തന്റെ മുപ്പത്തിയാറാം വയസിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. 
"നമ്മൾ വളരെ വേഗത്തിൽ കുതിയ്ക്കുമ്പോൾ ആളുകൾ പറയും എന്തൊരു ധൃതിയാണിത്, പതുക്കെ പോകൂ എന്ന്. നമ്മുടെ വേഗതയുടെ പേരിൽ അവർ പുച്ഛിക്കും, നമ്മുടെ വേഗത കുറയ്ക്കാൻ നോക്കും, പക്ഷെ ജീവിതത്തിന്റെ ആ മഹാശൂന്യത നിറയ്ക്കാൻ നമ്മൾ അതിവേഗത്തിൽ മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കണം. പിന്നീട് ആർക്കും നമ്മളെ തടുക്കാനാകില്ല." യുവസംരംഭകരോട് കഴിഞ്ഞ ദിവസം നടത്തിയ ഒരു സംഭാഷണം സക്കർ ബർഗ് ആരംഭിച്ചത് ഇപ്രകാരമായിരുന്നു. സത്യത്തിൽ അദ്ദേഹം വിവരിച്ചത് സ്വന്തം ജീവിതം തന്നെയായിരുന്നു. ന്യൂയോർക്കിലെ ഒരു ചെറുപട്ടണത്തിൽ 1984 മെയ് 16 ന് ആയിരുന്നു സക്കർബർഗിന്റെ ജനനം. ഹാർവാർഡ് സർവകശാലയിലെ പഠനത്തിനിടെ തന്റെ കൊച്ചു ഡോർമെറ്ററി ഹോസ്റ്റൽ മുറിയിൽ നിന്നാണ് ഇദ്ദേഹം ഫേസ്‌ബുക്ക് എന്ന മഹാപ്രപഞ്ചത്തിന് രൂപം കൊടുക്കുന്നത്. ആദ്യം കോളേജ് ക്യാമ്പസിനുള്ളിലുള്ളവർക്കുവേണ്ടി മാത്രമായി ഒതുങ്ങിയ ഫേസ്‌ബുക്ക് പിന്നീട് മറ്റ് കോളേജുകളിലേക്ക് വ്യാപിച്ചു. പിന്നീട് അത് നഗരങ്ങളിലെത്തി, ഒടുവിൽ ഫേസ്‌ബുക്ക് ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ചർച്ചയാകുന്ന വിധത്തിലേക്കുയർന്നു. അങ്ങനെ തന്റെ ഇരുപത്തി മൂന്നാം വയസിൽ സക്കർബെഗ് പൂർണ്ണമായും സെല്ഫ് മെയ്ഡ് ആയ ഒരു കോടീശ്വരനായി മാറി. ഫോർബ്സ് മാസിക തിരഞ്ഞെടുത്ത ലോകത്തിലെ 50 കോടീശ്വരന്മാരിലൊരാളായി മാറിയ സക്കർബർഗിന്റെ വളർച്ച കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളിലായിരുന്നു എന്നത് ശെരിക്കും അത്ഭുതം തന്നെയാണ്. 
"നമ്മുക്ക് എന്തിനും ഒരു ലക്‌ഷ്യം ഉണ്ടാകണം,. ലക്‌ഷ്യം ഉണ്ടായത് കൊണ്ട് മാത്രം നമ്മുടെ ജോലി തീരുന്നില്ല. നിങ്ങളെക്കാൾ വലിയ ഒരു ലക്‌ഷ്യം നിങ്ങൾക്ക് ഉണ്ടാകുകയും നിങ്ങൾ ചെറുതായിരിക്കുകയും ചെയ്യുന്നത് കഷ്ടമായിരിക്കും. ആ ലക്ഷ്യത്തോളം തന്നെ നിങ്ങളും വളരണം, അതിനായി പരിശ്രമിക്കണം." യുവാക്കളോടുള്ള സന്ദേശത്തിൽ സക്കർബർഗ് പറയുന്നു. തങ്ങളുടെ എല്ലാവരുടയും പിറന്നാൾ ഓർത്ത് വെയ്ക്കുന്ന സക്കർബെർഗിനെ ആശംസകൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ ഫേസ്‌ബുക്ക് ലോകം.

Readers Comment

Add a Comment