Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് രോഗികൾ വർധിച്ചുവരുന്ന തമിഴ്നാടിന് ധനസഹായവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ട 1000 പിപിഇ കിറ്റുകളും 2000ത്തോളം എന്‍ 95 മാസ്‌കുകളും കൈമാറി. കോയമ്പത്തൂര്‍ വച്ചു നടന്ന ചടങ്ങിലാണ് തമിഴ്‌നാട് മന്ത്രി എസ്.പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ ഡോ.നാരായണന്‍ പ്രതിരോധ സാമഗ്രികള്‍ കൈമാറി. അതോടൊപ്പം കൊറോണ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കു മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്കുള്ള എന്‍ 95 മാസ്‌ക്കുകള്‍ കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ഐ.ജി പെരിയയ്യ ഐ.പി.എസിന് വിശ്വശാന്തി ഡയറക്ടറും അനൂപ് ആന്റണിയും ചേര്‍ന്ന് കൈമാറി. നേരത്തെ, കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടും വിശ്വശാന്തി ഫൗണ്ടേഷന്‍ റോബോട്ട് സംഭാവന ചെയ്തിരുന്നു.