Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അന്താരാഷ്ട്ര നേഴ്‌സസ് ദിനമായ ഇന്ന് കേരളത്തിലെ കരുത്തുറ്റ നേഴ്‌സുമാർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ രോഗികളെ സ്വജീവൻ നൽകി പരിചരിച്ച സിസ്റ്റർ ലിനിയെയും വയോധികരെ പരിചരിച്ച് കൊവിഡ് ബാധിച്ച രേഷ്മയേയും മറക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നഴ്സുമാരുടെ സംഭാവന വലുതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മലയാളി നേഴ്‌സുമാർ മുന്നിട്ടിറങ്ങുന്നത് കേരളത്തിന് അഭിമാനമാണെന്നും അവരാണ് നമ്മുടെ അംബാസിഡർമാരെന്നും പിണറായി പറഞ്ഞു. വാർത്താസമ്മേളനത്തിലൂടെ അദ്ദേഹം ലോകത്തിലെ മുഴുവൻ നഴ്‌സുമാർക്കും അഭിവാദനം അർപ്പിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രാധാന്യം നൽകിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
30.82°C








