Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:51 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ്​ 19നെതിരായ യു.എസി​ന്റെ വാക്​സിൻ ഗവേഷണവിവരങ്ങൾ ചൈനീസ്​ ഹാക്കർമാർ മോഷ്ടിക്കുന്നതായി ആരോപണം. ഫെഡറൽ ബ്യൂറോ ഇൻവെസ്​റ്റിഗേഷൻ ഉദ്യോഗസ്​ഥരെയും സൈബർ വിദഗ്​ധരെയും ഉദ്ധരിച്ച്​ വാൾസ്​ട്രീറ്റ്​ ജേണലും  ന്യൂയോർക്​ ടൈംസുമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. 
കോവിഡ്-19 നെതിരെ അടിയന്തരമായി വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന പൊതു-സ്വകാര്യമേഖലാസ്ഥാപനങ്ങൾക്ക് ഹാക്കർമാരെ കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് എഫ്ബിഐയും ആഭ്യന്തരസുരക്ഷാവിഭാഗവുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 
കോവിഡ്-19 നെതിരെയുള്ള വാക്സിൻ പരീക്ഷണം, വാക്സിന്റെ പൂർണവിവരം, ബൗദ്ധികസ്വത്ത് സംബന്ധിച്ച കാര്യങ്ങളും ഹാക്കർമാർ ലക്ഷ്യമിടുന്നതായാണ് സൂചന. എന്നാൽ ഇതിനു ​ശക്തമായ തിരിച്ചടി നൽകുമെന്നും യു.എസ്​ പ്രതികരിച്ചു. 

അതേസമയം, അമേരിക്കയുടെ ആരോപണങ്ങളെല്ലാം തന്നെ  ചൈനീസ്​ വിദേശകാര്യമന്ത്രാലയ വക്​താവ്​ നിഷേധിച്ചു. കോവിഡ്​ വാക്​സിൻ ഗവേഷണരംഗത്ത്​ മറ്റേതൊരു രാജ്യത്തേക്കാളും ചൈന മുന്നേറിക്കൊണ്ടിരിക്കുകയാണ്​. ഒരു തെളിവുമില്ലാത്ത അടിസ്​ഥാനരഹിതമായ ആരോപണങ്ങളിലൂടെ ചൈനയെ നിരന്തരം ലക്ഷ്യം വെക്കുന്നത്​ ധാർമികപരമല്ലെന്ന്​ ചൈനീസ്​ വക്​താവ്​ ഴാവോ ലിജിയൻ പ്രതികരിച്ചു.

Readers Comment

Add a Comment