Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:15 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽനിന്നും  മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ നിർബന്ധമായും സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നില്ലെന്നും 14 ദിവസത്തെ ഹോം  ക്വാറന്റൈൻ കർശനമായി നടപ്പാക്കിയാൽ മതിയെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു.മാത്രമല്ല , വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന പാലിക്കാൻ കഴിയാത്തവർക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിരീക്ഷണകേന്ദ്രങ്ങളിലോ  ഹോട്ടലുകളിലോ സ്വന്തം ചെലവിൽ കഴിയാമെന്നും  ഉത്തരവിറക്കിയിരുന്നു. ഇതിനായി നഗരത്തിൽ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഉൾപ്പടെ വിവിധയിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

പണം കൊടുത്ത് ക്വാറന്റയിനിൽ കഴിയുന്നതിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവർ ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ടോയിലറ്റുകൾ ഉൾപ്പടെ വൃത്തിഹീനമായ വാസസ്ഥലമാണ് ഇവർക്ക് ഒരുക്കിയിട്ടുള്ളതെന്നും, ആവശ്യത്തിന് ഭക്ഷണം പോലും നൽകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം  രാത്രി 3 ബ്രഡ് പീസും പഴവും മാത്രമാണ് ഇവർക്ക് ലഭിച്ചതെന്നും ഇന്ന് പ്രഭാതഭക്ഷണമായി  3 തട്ടുദോശയുമാണ് ലഭിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. ക്വാറന്റൈനിൽ കഴിയുന്നവരുടെ കാര്യങ്ങൾ നോക്കാനും  സൗകര്യങ്ങൾ ഉറപ്പുവരുത്താനും ഉത്തരവാദപ്പെട്ട ആരുമില്ലെന്നും ഇവർ ആരോപിക്കുന്നു. 

https://www.youtube.com/embed/ySmb5yKQ9Qo

Readers Comment

Add a Comment