Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:16 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,snake biten again and again.lady dead,i2inews

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തരയാണ് മരിച്ചത്. ഭർത്താവിനൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്.

രാവിലെ ഉത്തരയെ വിളിച്ചിട്ട് ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. യുവതിക്കൊപ്പം അതേ മുറിയിൽ മറ്റൊരു കട്ടിലിൽ ഉറങ്ങിക്കിടന്ന മകനും ഭര്‍ത്താവും പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടു.

ഒരു മാസം മുമ്പ് അടൂരിലെ ഭർത്താവിന്റെ വീട്ടിൽവച്ചും ഉത്തരയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. ഉത്തര പുഷ്പഗിരി മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം സ്വന്തം വീട്ടിൽ ചികിത്സ തുടരവെയാണ് വീണ്ടും പാമ്പ് കടിയേറ്റത്. രാത്രിയിൽ തുറന്നിട്ടിരുന്ന ജനാലയിലൂടെ പാമ്പ് അകത്ത് കടന്നതാവാം എന്നാണ് നിഗമനം.

Readers Comment

Add a Comment