Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനായി എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ചു. ലണ്ടൻ,അമേരിക്ക,സിംഗപ്പൂർ എന്നിവടങ്ങളിലേക്കുള്ള ബുക്കിങ് ആണ് ആരംഭിച്ചിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ കൊണ്ട് വരാൻ പോകുന്ന വിമാനങ്ങളിൽ ആണ് യാത്രക്കാരെ കൊണ്ട് പോവുക. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് ബുക്കിങ് എന്നും എയർ ഇന്ത്യ അറിയിച്ചു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബുക്കിങ് ആരംഭിച്ച കാര്യം കഴിഞ്ഞ ദിവസം വാർത്താകുറിപ്പിലൂടെ എയർ ഇന്ത്യ വിശദീകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലണ്ടൻ, അമേരിക്ക,സിംഗപ്പൂർ എന്നിവടങ്ങളിലേക്കാണ് ബുക്കിങ് പരിമിതിപ്പെടുത്തിയിരിക്കുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പടെ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും എയർ ഇന്ത്യ വൃത്തങ്ങൾ സൂചന നൽകുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ ആയിരിക്കും
യാത്ര അനുവദിക്കുക. ഒസിഐ കാർഡുള്ള ഇന്ത്യക്കാർ അതുപോലെ തന്നെ ആറുമാസത്തിലധികം വിസയുള്ള ഇന്ത്യക്കാർ, ഇന്ത്യയിൽ കുടുങ്ങിപോയിരിക്കുന്ന വിദേശികൾ ഇവർക്കാണ് ബുക്കിങ് അവസരം ഉണ്ടായിരിക്കുക.
അതേ സമയം, ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യക്കാർ ഇവരെ സ്വീകരിക്കാൻ തയ്യാറായിരിക്കണം എന്നും നിബന്ധനയുണ്ട്.
30.82°C








