Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പതിനഞ്ചു രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയിൽ സേവനങ്ങൾ പുനഃരാരംഭിച്ച് തപാൽ വകുപ്പ്.
അവശ്യവസ്തുക്കളും മരുന്നുകളുമാണ് തപാൽ വഴി അയയ്ക്കാൻ കഴിയുക. രാജ്യത്തുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിൽനിന്നും സ്പീഡ് പോസ്റ്റ് അയയ്ക്കാം. മെട്രോ നഗരങ്ങൾ, മറ്റ് പ്രധാന പട്ടണങ്ങൾ എന്നിവിടങ്ങളിലെ തപാൽ ഓഫീസുകളിൽനിന്ന് വൈകീട്ടും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടള്ളതായി തപാൽ വകുപ്പ് അറിയിച്ചു. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഇൻഡോനേഷ്യ, ജപ്പാൻ, കൊറിയ, കുവൈറ്റ്, മലേഷ്യ, ഫിലിപ്പൈൻസ്, സൗദി അറേബ്യ, സിങ്കപ്പൂർ, ശ്രീലങ്ക, തായ്ലാൻഡ്, യുഎഇ, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.
22.54°C








