Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഛത്തിസ്ഗഢിൽ ഓൺലൈൻ മദ്യവിൽപ്പന ആരംഭിച്ച് സംസ്ഥാന സർക്കാർ. മദ്യവിതരണത്തിനായി സർക്കാർ വെബ് പോർട്ടൽ ആരംഭിച്ചു. മദ്യശാലകളിൽ ഉപഭോക്താക്കാളുടെ തിരക്ക് കുറക്കുന്നതിനാണ് നടപടി.
ഹോം ഡെലിവറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് വെബ് പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. മദ്യശാലകൾക്ക് മുന്നിൽ ആളുകൾ തടിച്ചു കൂടുന്നത് ഒഴിവാക്കാൻ ഓൺലൈൻ ആയി മദ്യം വിൽക്കുന്നതിന് സർക്കാർ അനുമതി നൽകിയതായി എക്‌സൈസ് മന്ത്രി അറിയിച്ചു
മൊബൈൽ നമ്പർ, ആധാർ നമ്പർ, അഡ്രസ് എന്നിവ രജിസ്റ്റർ ചെയ്ത് മദ്യം ഓർഡർ ചെയ്യാം. ഇന്നലെ കേന്ദ്രസർക്കാർ ഇളവുകൾ നൽകിയതിനെ തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾ തുറന്നിരുന്നു. വൻ തിരക്കാണ് മദ്യശാലകൾക്ക് മുന്നിൽ അനുഭവപ്പെട്ടത് . ഇതേ തുടർന്നാണ് വെബ് പോർട്ടൽ ആരംഭിച്ചത്