Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,cardboard,bed,covid19,new creative,initiative,student.kerala,i2inews

കോവിഡ് വ്യാപന സാഹചര്യത്തിൽ കട്ടിൽ ക്ഷാമം പരിഹരിക്കാൻ കാർഡ്‌ബാർഡിന്റെ സഹായത്താൽ കട്ടിൽ നിർമ്മിച്ച് വിദ്യാർത്ഥി. ഹവാർഡ് സർവ്വകലാശാലയിൽ നിന്നും വാസ്തുവിദ്യയിൽ ബിരുദം നേടിയ അഹമ്മദാബാദ് സ്വദേശി റിയ ഷായാണ് ഈ പുതിയ ആശയത്തിന് പിന്നിൽ.

കട്ടികൂടിയ പേപ്പറും കാർഡ്‌ബോർഡും ഉപയോഗിച്ചാണ് കട്ടിൽ നിർമ്മിച്ചിരിക്കുന്നത് . 200 കിലോ ഭാരം വരെ താങ്ങുന്ന കട്ടിൽ വളരെ ഭാരം കുറഞ്ഞതും പെട്ടെന്ന് തന്നെ നീക്കാൻ സാധിക്കുന്നതുമാണ്.അതിനാൽ, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകാനും എളുപ്പമാണ്. 

ഇതിന്റെ മറ്റൊരു പ്രത്യേകത വളരെ വേഗത്തിൽ തന്നെ കട്ടിൽ നിർമ്മിച്ചെടുക്കാൻ കഴിയും എന്നതാണ്. പശ, ആണി ഇവയുടെ ആവശ്യമില്ലാതെ കാർഡ്ബോർഡ് കൂട്ടി ചേർക്കാവുന്നതാണ്. അതേ സമയം, വെള്ളം നയാതിരിക്കാൻ വാട്ടർ പ്രൂഫിങ്ങും നൽകിയിട്ടുണ്ട്. ആവശ്യം കഴിഞ്ഞാൽ വേഗത്തിൽ കളയാൻ കഴിയുന്നതിനാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയിൽ ഉപയോഗിക്കാൻ കാർഡ്ബോർഡ് കട്ടിൽ ഫലപ്രദമാണ്.

റിയ ഷായുടെ പിതാവിന്റെ ഉടമസ്ഥയിലുള്ള ആര്യൻ പേപ്പർ ഗ്രൂപ്പിലൂടെയാണ്‌ കട്ടിൽ നിർമ്മിക്കുന്നത്. 900 മുതൽ 1000 രൂപ വരെ ഈടാക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്നും ആര്യൻ പേപ്പർ ഉടമ സുനിൽ പറഞ്ഞു. 

 

 

Readers Comment

Add a Comment