Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക എന്നത് കോവിഡ് പ്രതിരോധത്തിനായി ലോകം അംഗീകരിച്ച മാർഗങ്ങളിൽ ഒന്നാണ്. കേരളത്തിൽ ഇപ്പോൾ പൊതുസ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുമുണ്ട് . മാസ്‌ക്ക് ധരിക്കാൻ വിസമ്മതിക്കുന്നവർ അയ്യായിരം രൂപ വരെ പിഴ നൽകാൻ തയ്യാറാകണമെന്നതാണ് സർക്കാർ നയം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയപ്പോൾ എന്തിലും പുതുമയും തനിമയും തിരഞ്ഞ് പോകുന്ന മലയാളികൾ ഫേസ് മാസ്ക്കിലും പരീക്ഷണങ്ങൾ തുടങ്ങി. ഒടുവിൽ കസവ് ഞൊറിയുള്ള തനി മലയാളി മാസ്‌ക്കുകൾ നിർമ്മിച്ചുകൊണ്ടാണ് മലയാളികൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിച്ചത്. പഴമയും തനിമയും ട്രെൻഡും പ്രതിരോധവും സമ്മേളിക്കുന്നതായിരുന്നു ഈ പുതിയ കസവ് മാസ്‌ക്കുകൾ. കസവുസാരിയുടെ ബാക്കി വന്ന കഷ്ണം കൊണ്ടുണ്ടാക്കിയ ഈ മാസ്‌ക് ഓണക്കാലത്തേക്ക് വേണ്ടിയാണ് നിർമ്മിക്കുന്നതെന്നായിരുന്നു നിർമ്മാതാക്കളുടെ അഭിപ്രായം. തനത് ശൈലിയിൽ നിർമ്മിച്ച കസവ് മാസ്‌ക്കുകളെ പ്രകീർത്തിച്ചുകൊണ്ട് ശശി തരൂർ എം പി യും രംഗത്തെത്തി. ഓണക്കാലത്തേക്കുള്ള ഡിസൈനര്‍ മാസ്‌കുകള്‍, മലയാളികളെല്ലാം മുന്‍കൂട്ടി പദ്ധതിയിടുന്നു' എന്ന അടിക്കുറിപ്പോടെയാണ് തരൂർ മാസ്‌ക്കുകളുടെ ചിത്രം ട്വീറ്റ് ചെയ്തത്.
30.82°C








