Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയ വയനാടുകാരി ശ്രീധന്യ സുരേഷ് വീണ്ടും നേട്ടം കൊണ്ട് ചരിത്രം കുറിയ്ക്കുന്നു. കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ അസിസ്റ്റന്റ് കളക്ടർ ട്രെയ്‌നിയായി ശ്രീധന്യ ഉടൻ ചുമതലയേൽക്കും. വയനാട്ടിലെ കുറിച്യസമുദായഅംഗമായ ശ്രീധന്യ കഷ്ടപ്പാടുകളുടെയും പ്രതിബന്ധങ്ങളുടെയും നടുവിൽ നിന്ന് സ്വപ്രയത്നം കൊണ്ട് മാത്രമാണ് ഉന്നത അധികാര പദവിയിലേക്ക് ഉയർന്നുവന്നത്. പൊഴുതന സ്വദേശിയായ ശ്രീധന്യയ്‌ക്കാണ് കേരളത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസിൽ ഉന്നത വിജയം ലഭിക്കുന്നത്. കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ ശ്രീധന്യയ്ക്ക് നാന്നൂറ്റി പത്താം റാങ്കാണ് ലഭിച്ചത്.
29.82°C








