Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ലോകത്താകെ ഉടലെടുത്ത ഒരു അസാധാരണ സംഭവമായിരുന്നു ലോക്ക് ഡൗൺ. രോഗവ്യാപനം കുറഞ്ഞ് ഘട്ടം ഘട്ടമായി ജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുമ്പോൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ലോക്ക് ഡൗൺ അനന്തര പരിഭ്രാന്തി. ഓഫിസിലേക്ക് തിരിച്ചെത്തുന്നത് ആലോചിക്കുമ്പോൾ തോന്നിതുടങ്ങുന്ന ചെറിയ ഭയം പിന്നീട് വിഷാദത്തിലേക്കും ശാരീരിക അസ്വാസ്ഥ്യങ്ങളിലേക്കും വരെ നമ്മെ നയിച്ചേക്കാമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. 
എന്താണ് ബാക്ക് ടു വർക്ക് ആങ്സൈറ്റി? പെട്ടെന്ന് ഒരു അടിയന്തിര സാഹചര്യം വരുന്നു, നമ്മൾ അതിനെ പ്രതിരോധിക്കുന്നു. മനസ്സ് ആ അടിയന്തിര ഘട്ടവുനായി പൊരുത്തപ്പെടുന്ന തരത്തിൽ പ്രോഗ്രാം ചെയ്യപ്പെടുന്നു. പെട്ടെന്ന് സാധാരണ നിലയിലേക്ക് പോകുമ്പോൾ ചിലരുടെ മനസിന് അത് ഉൾക്കൊള്ളാൻ കുറച്ച് പ്രയാസം തോന്നും.  പ്രോഗ്രാം ചെയ്യലിന്റെ പ്രയാസമാണ് ഈ പരിഭ്രാന്തിയിലേക്ക് എത്തുന്നത്. പൊതുവിൽ ആംഗ്‌സൈറ്റി പ്രശ്നങ്ങൾ, സാമൂഹ്യ ഇടപെടലിന് ബുദ്ധിമുട്ടുള്ളവർ, അന്തര്മുഖർ മുതലായവർക്കാണ്‌ ഈ പ്രശ്‌നം ഏറ്റവുമധികം വരാൻ സാധ്യത. ജോലിക്ക് തിരിച്ച് പോകാനുള്ള അതികഠിനമായ മടി, തലവേദന, തളർച്ച ഇവയൊക്കെയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. നിങ്ങൾക്കും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഭയപ്പെടേണ്ട. ലോകത്തിലെ 40 ശതമാനം ആളുകൾക്കും ഏറിയും കുറഞ്ഞും ഇത്തരം ആംഗ്‌സൈറ്റി ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതാ മനസിനെ സാധാരണ ഔദ്യോഗിക ജീവിതത്തിന് തയ്യാറാക്കാൻ ചില പൊടികൈകൾ...
ജോലിഭാരവും വേഗതയുമാണ് പലരെയും അലട്ടുന്ന പ്രധാന കാര്യം. എനിക്ക് ജോലിയുടെ ട്രാക്കിലേക്ക് എത്തുന്നതിന് കുറച്ച് സമയം അനുവദിക്കണമെന്ന് മേലുദ്യോഗസ്ഥനോട് സത്യസന്ധമായി തുറന്ന് പറയണം എന്നതാണ് ഒന്നാമത്തെ ടിപ്പ്. ഞാൻ ഒഴപ്പുകയല്ല, ട്രാക്കിലെത്താൻ പരിശീലിക്കുകയാണ് എന്ന കാര്യം കൃത്യമായി ഓഫിസിൽ ഉള്ളവരോട് പറഞ്ഞിരിക്കണം. 

വൃത്തിയും ആരോഗ്യവുമായി ബന്ധപ്പെട്ട പരിഗണനകളാണ് പലരെയും ഓഫിസിൽ വരാൻ മടിയുള്ളവരാക്കുന്നത്. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം ഓഫീസ് അണുവിമുക്തമാക്കുന്ന പ്രക്രിയയിൽ നിങ്ങൾക്കും പങ്കാളികളാകാം. ഈ പ്രക്രിയയിൽ നേരിട്ട് പങ്കെടുക്കുന്നത് കീടാണുക്കളെ കുറിച്ചുള്ള അനാവശ്യ പരിഭ്രമങ്ങൾ ഒഴിവാക്കാൻ സഹായിക്കും. 

നിങ്ങൾക്ക് ഒന്നും പഴയത് പോലെ മാനേജ് ചെയ്യാൻ കഴിയുന്നില്ല എന്ന ഭയം തോന്നുകയാണെങ്കിൽ ഒരു പോക്കറ്റ് ഡയറിയിൽ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി കുറിച്ചു വെയ്ക്കുക. നിങ്ങൾക്ക് അന്നേ ദിവസം ചെയ്യാൻ സാധിച്ച കാര്യങ്ങളും സാധിക്കാതിരുന്നവയും വളരെ ക്ഷമയോടെ അവലോകനം ചെയ്ത് തൊട്ടടുത്ത ദിവസം മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഇങ്ങനെ കുറച്ച് ദിവസം ചെയ്യുന്നത് നിങ്ങളെ പഴയ ട്രാക്കിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. നിത്യവും ഓഫീസിൽ പോകുന്നതുമായി ബന്ധപ്പെട്ട നിങ്ങൾക്കിഷ്ടപ്പെട്ട കുറച്ച് കാര്യങ്ങൾ മനസിലേക്ക് കൊണ്ടു വരിക. ചിലപ്പോൾ ഓഫിസിലേക്കുള്ള ബസ് യാത്രയാകാം, വൈകിട്ട് കുടിക്കാറുള്ള ചായ ആകാം,എത്ര ചെറിയ കാര്യമാണെങ്കിലും അത് പട്ടികപ്പെടുത്തി കുറിച്ചു വെയ്ക്കുക. ആ നല്ല കാലങ്ങൾ മടങ്ങി വരികയാണെന്ന് സ്വയം വിശ്വസിപ്പിക്കുക. ഓഫിസിൽ പോകാനായി ഏറ്റവും പ്രീയപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് വെക്കുന്നതും നല്ലതാണ്.

https://www.youtube.com/embed/sUx9LTLyvHI

Readers Comment

Add a Comment