Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിരോധത്തിനായി ജനങ്ങൾ ആദ്യം പരിശീലിക്കേണ്ടത് സാമൂഹ്യ അകലം പാലിക്കാനാണ് എന്നതായിരുന്നു ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം. സാമൂഹ്യ അകലം പാലിച്ച് ജനങ്ങൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ദമ്പതിമാർ തമ്മിലുള്ള ഇഴയടുപ്പം വർധിച്ചു. ലോക്ക് ഡൗൺ കാലം പലരുടെയും ഉള്ളിലെ പ്രണയത്തെ തൊട്ടുണർത്തി എന്നത് വെറുതെ പറയുന്ന ഒരു പ്രസ്താവന അല്ല. ചൈനയിൽ കണ്ടത് പോലെ ഒരു ബേബി ബൂമിങ്ങ് തരംഗം ഇന്ത്യയിലും നമ്മുടെ ഈ കൊച്ച് കേരളത്തിലും ഉണ്ടായെന്ന് ഔദ്യോഗിക കണക്കുകൾ തന്നെ രേഖപ്പെടുത്തുന്നു.
കണക്കുകൾക്ക് മുൻപ് ചില സാധാരണ തൊഴിലാളികളുടെ തൊഴിൽ അനുഭവങ്ങളിൽ നിന്ന് തുടങ്ങാം.
ദുൻസോ എന്ന ഒരു ഓണലൈൻ ഡെലിവറി സ്ഥാപനത്തിലെ ചില ഡെലിവറി ബോയ്‌സുമായി ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സംഭാഷങ്ങളിൽ ഭൂരിഭാഗ ആളുകളും സൂചിപ്പിച്ച രസകരമായ കാര്യം തങ്ങൾക്ക് കോണ്ടവും ഗർഭനിരോധന ഗുളികകളും ഡെലിവറി ചെയ്ത് നടുവൊടിഞ്ഞു എന്നാണ്. ഈ കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പ്രകാരവും ആളുകൾ ഏറ്റവുമധികം വാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങൾ ഹാൻഡ് വാഷും സാനിറ്റൈസറും കോണ്ടവും ഐ പില്ലും തന്നെയാണ്.
പങ്കാളികൾ തമ്മിലുള്ള മാനസികമായ അടുപ്പമില്ലായ്മയാണ് വന്ധ്യതയുടെ ഒരു കാരണമായി പല സെക്സോളജിസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നത്. ഈ കുറവ് ലോക്ക് ഡൗൺ കാലത്ത് ഒരു പരിധിവരെ പരിഹരിക്കപ്പെട്ടു എന്ന് കണക്കുകൾ തെളിയിക്കുന്നു. വന്ധ്യതാ ചികിത്സയിലുള്ളവർ പോലും ഈ ലോക്ക് ഡൌൺ കാലത്ത് ഗർഭിണികളായി. ആവശ്യമില്ലാത്ത ഗർഭധാരണം ഒഴിവാക്കാനായി ആളുകൾ പല മാർഗ്ഗങ്ങളും തേടി. കേന്ദ്രസർക്കാരിന്റെ ജൻധൻ ഔഷധിയിൽ ഗർഭനിരോധന മരുന്നുകളുടെ വിൽപ്പന മൂന്നിരട്ടിയായെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഒരു പ്രമുഖ ബ്രാൻഡിന്റെ ഗർഭ നിരോധന ഉറകളുടെ 70 പാക്കറ്റുകളാണ് ജനുവരിയിൽ കേരളത്തിലെ ഒരു പട്ടണത്തിൽ വിറ്റുപോയതെങ്കിൽ ഫെബ്രുവരിയിൽ ഇത് വർധിച്ച് 142 പാക്കറ്റിലേക്കെത്തി. മാർച്ചിൽ 319 പാക്കറ്റ് വിറ്റുപോയെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. അപകട സാധ്യതയേറെയുള്ള അപസ്മാര രോഗികൾ പോലും ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഗർഭിണികളായി. ഇതെല്ലാം ബേബി ബൂമിങ്ങിന്റെ അലയടികൾ തന്നെയാണെന്നാണ് വിദഗ്ധരുടെ വാദം. എന്തായാലും മഹാമാരിക്കാലത്തെ മലയാളികൾ പ്രണയസുരഭിലമാക്കിയെന്ന് തന്നെയാണ് കണക്കുകൾ പറയുന്നത്.
29.82°C








