Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീശരീരത്തെ ആര്‍ഷകമാക്കുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ള അവയവമാണ് സ്തനങ്ങള്‍. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ സ്തനങ്ങളുടെ ആകൃതിയും ഭംഗിയും ദീര്‍ഘകാലം നിലനിര്‍ത്താം.

1. സ്തനങ്ങളുടെ ആകൃതിക്കും വലുപ്പത്തിനും അനുസരിച്ച് കൃത്യമായ അളവിലുള്ള ബ്രാ ധരിക്കുക. അധികം ഇറുകിയതോ അയഞ്ഞതോ ആയ ബ്രാ സ്തനങ്ങളുടെ ആകൃതിയെ മാത്രമല്ല, ആരോഗ്യത്തെയും ബാധിക്കും.

2. ശരിയായ അളവിലുള്ള ബ്രാ ധരിച്ചാല്‍ സ്തനങ്ങള്‍ തൂങ്ങിനില്‍ക്കുകയോ മേലോട്ട് തള്ളിനില്‍ക്കുകയോ ചെയ്യില്ല. സ്തനങ്ങള്‍ നേരെ മുന്നോട്ട് ശരിയായ സപ്പോര്‍ട്ടോടെ നില്‍ക്കണം.

3. ബ്രാകള്‍ക്കുള്ളില്‍ എപ്പോഴും ശ്വാസംമുട്ടി നില്‍ക്കുന്ന സ്തനങ്ങള്‍ക്ക് ഇടയ്‌ക്കൊന്നു ശ്വാസം വിടണ്ടേ? രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബ്രാ ധരിക്കാതിരിക്കുകയോ മൃദുത്വമുള്ള ബ്രേസിയര്‍ ധരിക്കുകയോ ചെയ്യുക.

4. രാത്രിയില്‍, മലര്‍ന്നുകിടന്ന് ഉറക്കം ശീലിക്കുക. സ്തനങ്ങള്‍ കിടക്കയില്‍ അമര്‍ന്നിരിക്കുന്ന വിധത്തില്‍ കമിഴ്ന്നു കിടക്കുന്നത് സ്തനാകൃതി നഷ്ടപ്പെടാനും സ്തനചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും ഇടയാക്കും.

5. നല്ല കരുതല്‍ വേണ്ടുന്നവരാണ് നിങ്ങളുടെ സ്തനങ്ങള്‍. കുളി കഴിഞ്ഞ് സ്തനങ്ങളില്‍ അല്പം മോയ്‌സ്ചറൈസര്‍ പുരട്ടി തടവുകയും താലോലിക്കുകയും ചെയ്യുക. സ്തനങ്ങള്‍ക്ക് മൃദുത്വവും തിളക്കവും കിട്ടും.

6. ചെറുചൂടുവെള്ളത്തില്‍ പതിവായി കുളിക്കുന്നരുടെ സ്തനങ്ങള്‍ അയഞ്ഞ് തൂങ്ങാന്‍ സാധ്യതയുണ്ട്. ചൂടുവെള്ളത്തിലെ കുളി കഴിഞ്ഞ് തണുത്ത വെള്ളം സ്തനങ്ങളിലേക്ക് സ്‌പ്രേ ചെയ്യുക. ഇത് സ്തനകോശങ്ങള്‍ക്ക് മുറുക്കം നല്‍കും. വെള്ളം സ്തനങ്ങളിലേക്ക് വൃത്താകൃതിയില്‍ സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.

7. ആരോഗ്യകരമായ ശാരീരിക സ്ഥിതി പാലിക്കാന്‍ ശ്രദ്ധിക്കുക. ഇടയ്ക്ക് തടിക്കുകയും ഇടയ്ക്ക് മെലിയുകയും ചെയ്യുന്നവരുടെ സ്തനങ്ങള്‍ കണ്ടാലറിയാം, മുറുക്കമില്ലാതെ അയഞ്ഞുകിടക്കും. സ്തനകോശങ്ങളുടെ മുറുക്കമാണ് അവയുടെ ആകൃതിയും ഭംഗിയും സൂക്ഷിക്കുന്നത്.

8. കൈകള്‍ക്കും കാലുകള്‍ക്കും മാത്രമല്ല, സ്തനങ്ങളുടെ ആകൃതി സൂക്ഷിക്കാനും വ്യായാമ മുറകളുണ്ട്. പുള്‍ അപ്, പുഷ് അപ് വ്യായാമങ്ങള്‍ക്കു പുറമേ, സ്തനങ്ങള്‍ ദിവസവും മസാജ് ചെയ്യുന്നതും ആകൃതി സൂക്ഷിക്കാന്‍ സഹായിക്കും. ഒലിവ് എണ്ണ പുരട്ടി ദിവസവും 15- 20 മിനിട്ട് മസാജ് ചെയ്യാം.

9. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും നട്ടെല്ല് നിവര്‍ന്നിരിക്കുന്ന വിധമുള്ള ശരീരസ്ഥിതി പാലിക്കുക. നട്ടെല്ലു വളച്ച് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നവരുടെ സ്തനങ്ങളും ഇടിഞ്ഞു തൂങ്ങും. നിങ്ങളെപ്പോലെ അവരും ആത്മവിശ്വാസത്തോടെ നിവര്‍ന്നുനില്‍ക്കട്ടെ.

10. പുഷ് അപ് ബ്രേസിയറുകള്‍ ഉപയോഗിക്കുന്നത് സ്തനങ്ങള്‍ക്ക് എല്ലാ വശങ്ങളില്‍ നിന്നും സപ്പോര്‍ട്ട് നല്‍കും. ലോ കട്ട് ടോപ്പ് ഉപയോഗിക്കാത്തവരും, പുഷ് അപ് ബ്രേസിയര്‍ ധരിച്ചാല്‍ ആരും ശ്രദ്ധിക്കും. (കൂട്ടുകാരികള്‍ പോലും)

Readers Comment

Add a Comment