Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:52 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സമൂഹ അടുക്കളകൾക്ക് ഒരധനസഹായവും സർക്കാർ നൽകിയില്ലെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. ദിവസവും പതിനായിരം പേർക്കാണ് ഭക്ഷണം നൽകുന്നത്  അതിനുവേണ്ടി ധനസഹായം അനുവദിക്കനാമെന്നാവശ്യപ്പെട്ട്  പല തവണ സർക്കാരിനെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് സൗമിനി ജയിൻ പറഞ്ഞു. കുടുംബശ്രീ മിഷനിൽ നിന്ന് വാഗ്ദാനം ചെയ്ത 50000 രൂപ പോലും നൽകിയിട്ടില്ലെന്നും,  കോർപറേഷന്റെ തനതു ഫണ്ടിൽ നിന്നാണ് ഇപ്പോൾ  അടുക്കളകൾക്ക് പണം കണ്ടെത്തുന്നത്  ഈ സ്ഥിതി  തുടർന്നാൽ കോർപറേഷൻ ജീവനക്കാർക്ക് അടുത്ത മാസത്തെ ശമ്പളം പോലും നൽകാൻ കഴിയില്ലെന്നും മേയർ വ്യക്തമാക്കി. തനതു ഫണ്ടിൽ നിന്ന് അടുക്കളകൾക്ക് പണം കണ്ടെത്തുന്നതിനാൽ അടുത്ത മാസത്തെ ശമ്പളം പോലും മുടങ്ങുമെന്നും മേയർ പറഞ്ഞു. മാർച്ച് 26നാണ് കൊച്ചി കോർപറേഷനിൽ സമൂഹ അടുക്കളകൾ ആരംഭിച്ചത്. ആദ്യം അഞ്ചെണ്ണമാണ് തുടങ്ങിയത് എന്നാൽ ഇത് പോരെന്ന് ജില്ലാ ഭരണകൂടം വിമർശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേർന്ന് 12 എണ്ണം കൂടി ആരംഭിക്കുകയായിരുന്നു. ഇതിനായി കുടുംബശ്രീ മിഷൻ വഴി 50,000 രൂപയും സർക്കാരിന്റെ സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആകെ ലഭിച്ചത് 600 കിലോ അരി മാത്രമാണെന്നാണ് മേയർ പറയുന്നത്.

Readers Comment

Add a Comment