Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:02 am
  • 26th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 96 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,lock down,covid19,online wedding,dubai,i2inews

ആരവങ്ങളും ആൾക്കൂട്ടങ്ങളും  ഒന്നും  ഇല്ലാതെ ഇനി വിവാഹം ഓൺലൈൻ ആയി നടത്താം. അതെ, പഠനവും, ജോലിയും, ചികിത്സയും  മാത്രമല്ല, യു എ ഇ  യിൽ ഇനി  വിഹാഹങ്ങളും  ഓൺലൈനിലൂടെ  നടത്താം.

കോവിഡ് വ്യാപനകാലത്തു ആളുകൾ ഒത്തുകൂടുന്ന രാജകീയ വിവാഹച്ചടങ്ങുകൾ ഒഴിവാക്കാനാണ്  കൊറോണകാലത്തെ  കല്യാണങ്ങൾ ഡിജിറ്റലാക്കുന്നത്.  നിക്കാഹുകൾ ഓൺലൈൻ വഴി നടത്താമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്  നീതി ന്യായ മന്ത്രാലയം ആണ്. 

 നിക്കാഹ് നടത്താനായി ആദ്യം തന്നെ വധുവരൻമാർ ഇതുമായി ബന്ധപ്പെട്ടുള്ള വെബ്‌സൈറ്റിൽ കയറി വിവാഹത്തിന് ആവിശ്യമായ രേഖകൾ സമർപ്പിക്കണം. ഈ സൈറ്റിൽ നിന്ന് തന്നെ ചടങ്ങു നടത്തുവാനുള്ള കാർമികനെയും  ഇവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. സമർപ്പിച്ച വിവരങ്ങൾ എല്ലാം കൃത്യമായി പരിശോധിച്ച ശേഷം ഓൺലൈൻ നിക്കാഹിനായി പ്രവേശിക്കേണ്ട വീഡിയോ ലിങ്കും മന്ത്രാലയം അയച്ചു നൽകും.
 മുഹൂർത്തത്തിന് സമയം ആകുമ്പോൾ ഈ ലിങ്കിൽ പ്രവേശിച്ചാൽ പുരോഹിതൻ വിവാഹം നടത്തി തരുന്നതാണ്. വധുവരന്മാർ വിവാഹ കരാറിൽ ഒപ്പു വെക്കുന്നതും ഈ ലിങ്കിലൂടെത്തന്നെ ആയിരിക്കും ലിങ്കിലെ ഈ രേഖകളെല്ലാം ഓൺലൈനായി  കോടതിയിൽ എത്തുന്നതോടെ നിക്കാഹ് നിയമപരമാകും . വിവാഹം നടനെന്ന രേഖകളും വധുവരന്മാർക്ക് ഓൺലൈൻ ആയി തന്നെ ലഭിക്കും .

കോവിഡ് വ്യാപനത്തെ അതിജീവിക്കാനും സാമൂഹ്യ സമ്പർക്കം ഒഴിവാക്കാനുമാണ്  ഇപ്പോൾ ഓൺലൈൻ നിക്കാഹുകൾ പ്രോത്സാഹിപ്പിക്കുന്നതെങ്കിലും   ലോക്കഡോൺ കാലം കഴിഞ്ഞാലും കൂടുതലാളുകൾ ഈ പാത പിന്തുടരുമെന്നതിൽ സംശയമില്ല.

ഇന്ത്യയിൽ ആത്മീയ, മത വ്യാപാരികൾ ഏറ്റവും കൂടുതൽ  ചൂഷണം നടത്തുന്നത്  വിവാഹവുമായി ബന്ധപ്പെട്ടാണ്. കല്യാണങ്ങൾ ഓൺലൈനിലായാൽ ഇത്തരം ചൂഷണങ്ങൾക്കും, പാഴ്ചിലവുകൾക്കും  ഒരറുതിവരും.

https://www.youtube.com/embed/tN4KTl65HCQ

Readers Comment

Add a Comment