Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് രോഗ വ്യാപനത്തിന്റെ തോത് ഇന്ത്യയിൽ ജൂൺ ജൂലൈ മാസത്തിൽ വർധിക്കാൻ സാധ്യതയെന്ന് വിലയിരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. അതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ഇന്നലെ നടന്ന യോഗത്തിൽ പ്രധാന മന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകി.
മുഖാവരണം ജീവിത ശൈലിയുടെ ഭാഗമാകണം, വിട്ടുവീഴ്ച്ചയില്ലാത്ത ഒരു നീണ്ട യുദ്ധമാണ് കൊറോണക്കെതിരെ രാജ്യം നടത്തുന്നത്. രോഗ വ്യാപനത്തിന് തടയിടാൻ ലോക്ക് ഡൗൺ നടപടി മൂലം സാധിച്ചു എന്നും പ്രധാന മന്ത്രി പറഞ്ഞു.
കോവിഡ് പ്രവർത്തനത്തിനിടയിൽ മറ്റു ചികിത്സ തേടി വരുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരിക്കലും ആശുപത്രിയുടെ സാധാരണ പ്രവർത്തനം തടസപ്പെടുത്താൻ പാടുള്ളതല്ല. അതിനാൽ, പ്രത്യേകമായി സജ്ജീകരികരിച്ച ആശുപത്രികളിൽ മാത്രമേ കോവിഡ് രോഗികളെ ചികിത്സിക്കാൻ പാടുള്ളു എന്നും പ്രധാന മന്ത്രി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും വെന്റിലേറ്ററിന്റെ എണ്ണം വർധിപ്പിക്കണമെന്നും പ്രധാന മന്ത്രി നിർദ്ദേശം നൽകി.
അതേ സമയം, പ്രവാസികളുടെ തിരിച്ചു വരവ് ഒരിക്കലും കുടുംബങ്ങളെ അപകടപ്പെടുത്തി കൊണ്ടവരാതെന്നും പ്രധാന മന്ത്രി പറഞ്ഞു. ധൃതി പിടിച്ചു കൊണ്ടുള്ള നടപടി പ്രവാസികൾക്ക് തന്നെ ആകും വിനയാവുക. അതു കൊണ്ടാണ് അവരെ ഇപ്പൊ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിന് കാരണമെന്നും പ്രധാന മന്ത്രി അറിയിച്ചു.
30.82°C








