Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോക്കഡോൺ കാലത്ത് പൊലീസ് ഡിപ്പാർട്മെന്റിൽ നിന്ന് പുറത്തിറങ്ങിയത് വൈറലായതുൾപ്പെടെ നാനൂറോളം വിഡിയോകൾ. എന്നാൽ, വീഡിയോനിർമാണവും കലാപരിപാടികളും ഇനി മതിയെന്നും കോവിഡ് ഡ്യൂട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഉത്തരവിറക്കി. വീഡിയോകളിൽ അഭിനയിക്കാനായി ചലച്ചിത്രതാരങ്ങളെയും പ്രമുഖ വ്യക്തികളെയും നിർബന്ധിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ചിത്രീകരണം ആവശ്യമുണ്ടെങ്കിൽ എ.ഡി.ജി.പി. യിൽ നിന്ന് അനുമതി വാങ്ങണം. അതേസമയം, പോലീസിന്റെ നല്ല പ്രവർത്തനങ്ങൾ പൊതു ജനങ്ങളോ വാർത്താമാധ്യമങ്ങളോ ചിത്രീകരിച്ചത് വേണമെങ്കിൽ എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. പോലീസുകാരുടെ പാട്ടും ഡാൻസും ചിത്രീകരിക്കുന്ന വിഡിയോയും ഇനി വേണ്ടെന്നും ഡി.ജി.പി. നിർദേശിച്ചു.