Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുബായിൽ അന്തരിച്ച വ്യവസായ പ്രമുഖൻ അറയ്ക്കൽ ജോയിയുടെ മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലെത്തിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാലാണ് യാത്ര വൈകുന്നത്. ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എയർ ആംബുലൻസ് നേരെത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. പരിശോധന ഫലമെത്തിയതിനു ശേഷം കേന്ദ്ര ആരോഗ്യ വിദേശകാര്യ മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയോടെ മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലെത്തിക്കാനാണ് പദ്ധതി. നോമ്പ് സമയമായതിനാൽ ദുബായിൽ ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാലാണ് ജോയിയുടെ കോവിഡ് പരിശോധന ഫലം വരാൻ വൈകുന്നത്. ജോയിയുടെ ഭാര്യ ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിശോധന ഫലം നെഗറ്റിവ് ആയിരുന്നു. കേരളത്തിലെ പ്രശസ്തരായ വ്യവസായികളിൽ ഒരാളായ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.  

കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ മാനന്തവാടിയിലെ അറയ്ക്കൽ പാലസിന്റെ ഉടമ എന്ന നിലയിലാണ് ജോയ് മലയാളികൾക്ക് സുപരിചിതനായത്. ഗൾഫിൽ ഇന്നോവറി ഫൈനിംഗ് ആൻഡ് ട്രേഡിങ് എന്ന വ്യവസായ സംരംഭം നടത്തി വന്നിരുന്ന ജോയിയുടെ സ്വപ്നഭവനമായിരുന്നു അറയ്ക്കൽ പാലസ്. 25,000 ചതുരശ്രയടിയിൽ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന അറയ്ക്കൽ പാലസ് നിർമാണസമയത്തുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. കരവിരുതിന്റെയും ഡിസൈനിങ്ങിന്റെയും സമ്പന്നതയുടെയും തികവ് പ്രദർശിപ്പിച്ച് ഉയർന്ന് നിന്നിരുന്ന അറയ്ക്കൽ കൊട്ടാരത്തിന്റെ വാതിൽ കഴിഞ്ഞ പ്രളയ സമയത്ത് ദുരിത ബാധിതർക്കായി തുറന്ന് നൽകിയതും വലിയ രീതിയിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 
ആഗോള പെട്രോളിയം വ്യവസായ രംഗത്ത് ജ്വലിച്ചുനിന്നിരുന്ന ജോയിയ്ക്ക് ശത്രുക്കളും ധാരാളമായിരുന്നു എന്നതിനാൽ ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. കടലില്ലാത്ത വയനാട്ടിൽ ജനിച്ച്, സ്വപ്രയത്നം കൊണ്ട് മാത്രം പെട്രോളിയം കൊണ്ടുപോകാൻ ചരക്കുകപ്പലുകൾ സ്വന്തമാക്കി കപ്പൽമുതലാളിയായി വളർന്ന ജോയിയുടെ കഥ ഏതൊരു യുവസംരംഭകനും പ്രചോദനമാണ്. ഈ മാസം 23 ന് ജോയ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് റിപ്പോർട്ടെങ്കിലും ഒട്ടേറെ ദുരൂഹതകൾ ബാക്കി നിർത്തിയാണ് ഇദ്ദേഹത്തിന്റെ വേർപാട് . ഒരു ലെബനോനിയുമായി നടത്തിയ  പെട്രോളിയം ബിസിനസ്സിൽ കോടികളുടെ നഷ്ടമുണ്ടായതിനെ തുടർന്ന് ജോയി ആത്മഹത്യ ചെയ്തതാണെന്നും അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. 

മൃതദേഹം നാട്ടിലെത്തിയാൽ മാനന്തവാടി കണിയാരം കത്തീഡ്രൽ   സെമിത്തേരിയിലാണ് ശവസംസ്ക്കാരം. ഇതിനുള്ള ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂർത്തിയായി. മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ അറയ്ക്കൽ പാലസിലെത്തി ജോയിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.

https://www.youtube.com/embed/Bxoo2PbW0Tc

Readers Comment

Add a Comment