Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് സോളാര്‍ വിവാദ നായിക സരിത എസ്.നായര്‍.തിരുവനന്തപുരം കരിമഠം കോളനിയിലാണ് സരിത സഹായവുമായി എത്തിയത്. വീടുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കുള്ള ലാക്ടോജന്‍,ഡയപ്പറുകള്‍ എന്നിവയൊക്കെ സരിതയുടെ നേതൃത്വത്തിൽ എത്തിച്ചു കൊടുത്തു.

സർക്കാർ സാഹയങ്ങള്‍ ഇവിടങ്ങളില്‍ ലഭിക്കുന്നുണ്ടെങ്കിലും  അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് സാധനസാമഗ്രികള്‍ പര്യപ്തമാകുന്നില്ലെന്നാണ് കോളനിവാസികളുടെ പരാതി.കഴിഞ്ഞ ദിവസങ്ങളില്‍ വിളവൂര്‍ക്കല്‍,മലയിന്‍കീഴ് എന്നിവിടങ്ങളിലും സരിത അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. സോളാറടക്കം വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാര്‍ തികഞ്ഞ സ്‌നേഹത്തോടെയാണ്  തന്നോട് ഇടപെടുന്നതെന്ന് സരിത പറയുന്നു.

Readers Comment

Add a Comment