Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുട്ടികള്‍ക്കുള്ള ദേശീയ, സംസ്ഥാനാ ധീരതാ പുരസ്‌കാരങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2019- ലെ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന ദേശീയ ധീരതാ അവാര്‍ഡിനും, സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന അവാര്‍ഡിനുമാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
നിശ്ചിത ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. സാമൂഹ്യതിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകട സാഹചര്യങ്ങളില്‍ നിന്ന് സ്വന്തം സുരക്ഷിതത്വം പോലും വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കപ്പെടും. സംഭവം നടക്കുമ്പോള്‍ ആറിനും 18 നുമിടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് പരിഗണിക്കുക. സംഭവം നടന്നത് 2018 ജൂലൈ ഒന്നിനും 2019 ജൂണ്‍ 30നും ഇടയ്ക്ക് ആയിരിക്കണം.
ഭാരത് അവാര്‍ഡ്, സ്‌പെഷ്യല്‍ അവാര്‍ഡ് (5 പേര്‍ക്ക്), ജനറല്‍ അവാര്‍ഡ് (19 പേര്‍ക്ക്) എന്നിവ ഉള്‍പ്പെടെ 25 ബഹുമതികളാണ് ദേശീയതലത്തില്‍ നല്‍കുക. മെഡലും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ബഹുമതിക്കു പുറമേ ഇവരുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന ധീരതാ അവാര്‍ഡിനും പരിഗണിക്കും. അവാര്‍ഡുകള്‍ ശിശുദിനത്തിനു മുമ്പ് പ്രഖ്യാപിക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്ന് നേരിട്ടും ഫോം ലഭിക്കും. അപേക്ഷാഫോറം തപാലില്‍ കിട്ടാന്‍ അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറില്‍ മേല്‍വിലാസം സഹിതം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷയില്‍ പറയുന്ന സാഹസിക പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷിലോ ഹിന്ദിയിലോ തയാറാക്കിയ റിപ്പോര്‍ട്ടും ഇതേക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട പത്രവാര്‍ത്തകളും മറ്റ് അനുബന്ധ രേഖകളും പാസ്‌പോര്‍ട്ട് സൈസിലുള്ള മൂന്ന് ഫോട്ടോകളും അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് (National/ State Bravery Award for Children 2019) എന്ന് എഴുതണം. സംസ്ഥാന ശിശുക്ഷേമ സമിതി നിയോഗിക്കുന്ന സ്‌പെഷ്യല്‍ ജൂറി പരിശോധിച്ച് ഏറ്റവും അര്‍ഹമായ അപേക്ഷകള്‍ മാത്രമേ ദേശീയ അവാര്‍ഡിന് ശുപാര്‍ശ ചെയ്യൂ എന്ന് സമതി സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു.
പൂരിപ്പിച്ച അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്. പി.ഒ, തിരുവനന്തപുരം 695014. അവസാന തീയതി: 2019 ഒക്‌ടോബര്‍ അഞ്ച്. ഫോണ്‍: 0471- 2324939, 2324932, 9847464613.
24.92°C








