Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
farmers

മലയാളിയുടെ സ്ഥല കാല സാംസ്ക്കാരിക ബോധത്തിൽ പരമ പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം അഥവാ, മലയാള മാസ കാലഗണനയിലെ മേടം പത്ത്. സൂര്യൻ തലയ്ക്ക് മുകളിലെത്തുമെന്ന് കണക്കുകൂട്ടപ്പെടുന്ന ഈ ദിനത്തിൽ എന്ത് നട്ടാലും വേര് പിടിക്കും, എന്ത് ശുഭ കാര്യങ്ങൾ ആരംഭിച്ചാലും ഫലം കാണും എന്നാണ് വിശ്വാസം. ലോകത്തെമ്പാടുമുള്ള ജനത ഭക്ഷ്യ ദൗർലഭ്യം കൂടി നേരിട്ട് വരുന്ന ഈ കാലയളവിൽ കേരളത്തിന്റെ തനത് ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുഗുണമായവ പലതും നട്ടും നനച്ചും നമ്മുക്കും ലോകത്തിന് മാതൃകയാക്കാം. 
ദക്ഷിണായന രേഖയിൽ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായണത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരെ മുകളിൽ വരുന്ന ദിവസമാണ് ഇന്ന് . വസന്തവിഷുവും രാവും പകലും തുല്യമായി വരുന്ന ദിവസമാണിത്. അതിനാൽ തന്നെ ഈ ദിവസം ചൂട് കൂടുതലായിരിക്കും. വിഷു ദിവസം ചാലു കീറിയിട്ടാൽ പത്താമുദയമാകുമ്പോഴേക്കും തൈനടാം എന്നാണ് പഴമക്കാരുടെ വിശ്വാസം. പത്താമുദയത്തിന് പത്ത് തൈ നടണം എന്നൊരു പഴഞ്ചൊല്ല് പോലുമുണ്ട്. കിഴങ്ങുവർഗ്ഗമായിക്കോട്ടെ, പച്ചക്കറി വിത്തുകളായിക്കോട്ടെ ഈ ദിവസം എന്ത് നട്ടാലും നല്ല ഫലം ലഭിക്കുമെന്നത് വെറും അന്ധവിശ്വാസം മാത്രമല്ല. അതിന് ശാസ്ത്രീയാടിത്തറ കൂടിയുണ്ട്. ആഗോളരംഗത്ത് തന്നെ കാലാവസ്ഥ വ്യതിയാനം നിലനിൽക്കുന്നതിനാൽ പരിസ്ഥിതിയുടെ ഘടനയ്ക്ക് ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ ദിവസം ധൈര്യമായി ഒരു ചെടി എങ്കിലും നട്ട് പഴമയുടെ നന്മ നിലനിർത്താനാണ് ശാസ്ത്രരംഗത്തെ വിദഗ്ദർ പോലും ഉപദേശിക്കുന്നത്. 

Readers Comment

Add a Comment