Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മനുഷ്യന്റെ അടിസ്ഥാന പ്രശ്നം വിശപ്പാണ്. മനുഷ്യന്റെ വിശപ്പിന്റെ തീ കൊണ്ട് ആളിക്കത്തി തീരാവുന്നതേയുള്ളൂ ഏത് വൻ ലോകരാഷ്ട്രവും. കോവിഡ് വ്യാപനത്താൽ വൻകിട ശക്തികളുടെ സാമ്പത്തിക ഭദ്രത തന്നെ താറുമാറാകുന്ന അവസ്ഥയിൽ അവികസിത രാജ്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത് മുഴുപട്ടിണിയിലേക്കെന്ന് ലോക ബാങ്ക്. അടിയന്തിരമായി വിളിച്ച് ചേർത്ത ജി 20 രാജ്യങ്ങളുടെ ഓൺലൈൻ യോഗത്തിലാണ് ലോക ബാങ്ക് മാനേജിങ് ഡയറക്ടർ മാരി പങ്കെസ്റ്റു ദരിദ്രരാജ്യങ്ങൾ നേരിടാൻ പോകുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അസമത്വങ്ങൾ കടുക്കാൻ പോകുന്ന ഈ അവസരങ്ങളിൽ കയറ്റുമതി- ഇറക്കുമതി നയങ്ങളിൽ ഭേദഗതികൾ വരുത്തണമെന്നാണ് ലോകബാങ്കിന്റെ ആദ്യ നിർദ്ദേശം. 
ആഗോള സാഹചര്യത്തിൽ ഏറ്റവും വലിയ ഭക്ഷ്യ ഉത്പാദകർ ജി 20 രാജ്യങ്ങളാണ്. അതിനാലാണ് ലോകബാങ്ക് അടിയന്തിരമായി യോഗം വിളിച്ചുകൂട്ടിയത്. ലോകത്തെ ഭക്ഷ്യ വിതരണ ശൃഖലകളെ പുനഃക്രമീകരിക്കുകയല്ലാതെ ഈ ഘട്ടത്തെ നേരിടാൻ മറ്റ് മാർഗങ്ങളില്ല. 
മനുഷ്യന്റെ അടിസ്ഥാന പ്രശ്നമായ ഭക്ഷണം തന്നെ ആയിരുന്നു കഴിഞ്ഞ ആഴ്ച ലോകബാങ്കും മോണിട്ടറിഫണ്ടും വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും ചേർന്ന് നടത്തിയ ഓൺലൈൻ യോഗത്തിലെയും പ്രധാന അജണ്ട. വിശന്നിട്ട് കല്ലും മണ്ണും മാന്തി തിന്നുന്ന ജനങ്ങളുള്ള ഈ ലോകത്തിൽ ഈ പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെയാണ് ജനകോടികളുടെ വിശപ്പടക്കുക എന്നത് തന്നെ ആയിരുന്നു മുഖ്യചർച്ച. കോവിഡ് ഭീതിയും മറ്റ് ഘടകങ്ങളും മൂലം ലോകം നേരിടാനിരിക്കുന്നത് 1930 കൾക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമായിരിക്കുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ അസോസിയേഷന്റെ കണക്ക് പ്രകാരം ലോകത്ത് 821 മില്യൺ ആളുകൾക്ക്, അതായത് ലോക ജനസംഖ്യയുടെ 11 ശതമാനത്തിനും മതിയായ അളവിൽ ഭക്ഷണം ലഭിക്കുന്നില്ല. അപ്പോൾ മാന്ദ്യത്തിന്റെ ഈ സമയത്ത് ദാരിദ്ര്യ രാജ്യങ്ങളുടെ അവസ്ഥ എന്തായിത്തീരും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവികസിത രാജ്യങ്ങൾ മാത്രമല്ല വികസ്വര രാജ്യങ്ങളും ചിലപ്പോൾ വികസിത രാജ്യങ്ങളും പോലും ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്തൽ കൈകാലിട്ടടിക്കേണ്ടിവരും. ഈ പ്രതിസന്ധിയ്ക്ക് ഒരു പോംവഴി കണ്ടെത്താൻ തലപുകഞ്ഞ് ആഘോഷിക്കുകയാണ് ഐക്യരാഷ്ട്രസഭയും രാജ്യങ്ങളും. അടിയന്തിര നടപടികൾ ഉണ്ടായേക്കുമെന്ന് തന്നെയാണ് ലോകത്തിന്റെ മുഴുവൻ നന്മ ആഗ്രഹിക്കുന്ന ഓരോ ആളുകളുടെയും പ്രതീക്ഷ. 

 

Readers Comment

Add a Comment