Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ ആരോഗ്യ നില വഷളാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുമ്പോഴും ഉന്നിന്റെ അവസ്ഥയെക്കുറിച്ച് ഒരു അക്ഷരം പോലും ഉരിയാടാതെ ഉത്തരകൊറിയൻ മാധ്യമങ്ങൾ. ഉത്തരകൊറിയയയുടെ ആദ്യകാല നേതാവും ഉന്നിന്റെ മുത്തച്ഛനുമായ കിം സംഗിന്റെ പിറന്നാൾ വാർഷികാഘോഷത്തിനു പോലും വരാതിരുന്ന ഉൻ എവിടെയാണെന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്കോ സർക്കാരിനോ മറുപടിയില്ല. ഉന്നിന്റെ കുറച്ച് നാളായുള്ള അസാന്നിധ്യം അന്തരാഷ്ട്രരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉൻ തന്റെ ഏറ്റവുമടുത്ത സുഹൃത്ത് ആണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഒരു വൈറ്റ് ഹൌസ് ചർച്ചയ്ക്കിടയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങളാൽ ഉൻ ചികിത്സയിലാണെന്നും അതാണ് അദ്ദേഹം ഔദ്യോഗിക പരിപാടികൾക്ക് സന്നിഹിതനാകാത്തതെന്നുമാണ് കിംവദന്തികൾ. എല്ലാവരും ഉൻ എവിടെയെന്ന് മാത്രം അന്വേഷിക്കുമ്പോൾ ഉത്തര കൊറിയയിലെ പ്രമുഖ പത്രങ്ങൾ ചില കൊറോണ വൈറസ് വാർത്തകളും സാമ്പത്തിക രംഗത്തെ ചലനങ്ങളുടെ വാർത്തകളും മൾബറികൃഷിയുടെ വാർത്തകളും മാത്രമേ പ്രധാനപേജിൽ നൽകിയുള്ളൂ എന്നതിനെ അന്താരാഷ്ട്രമാധ്യമങ്ങൾ പരിഹസിച്ചിരുന്നു. 

Readers Comment

Add a Comment