Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

അപകടമോ അത്യാവിശ്യമോ വരുമ്പോൾ വിളിച്ചാൽ ഓടിയെത്തുന്ന സ്പൈഡർ മാനെ സിനിമകളിലും കഥകളിലും നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഒരു സൂപ്പർ ഹീറോ രക്ഷിക്കാൻ എത്തിയിരുന്നെങ്കിലോ എന്ന് പലരും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അപ്പോഴതാ ആവിശ്യ വസ്തുക്കളുമായി ശെരിക്കും സ്പൈഡർ മാൻ എത്തി . തുർക്കിയിലാണ് സംഭവം. ലോക്ക് ഡൗണും ഭക്ഷണ ദൗർലഭ്യവും മൂലം വലയുന്ന തന്റെ നാട്ടിലെ വൃദ്ധരെ കണ്ട് മനം നൊന്താണ് ബരാക്ക് സോയിലു എന്ന ചെറുപ്പക്കാരൻ സ്പൈഡർമാന്റെ വേഷം ധരിച്ച് ആവിശ്യ വസ്തുക്കളുമായി ഓരോ വീട്ടുപടിക്കലുമെത്തിയത്. സ്പൈഡർമാന്റെ വേഷത്തിൽ തന്നെ ഇയാൾ പച്ചക്കറികൾ വാങ്ങുന്നതും നഗരത്തിൽ ഇറങ്ങി നടക്കുന്നതുമായ ചിത്രങ്ങൾ വൈറലായതോടെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ഇയാൾക്ക് അഭിനന്ദന പ്രവാഹമെത്തി.